വാട്സ്ആപ്പിൽ ബിസിനസ് ഇനി കൂടുതൽ സ്മാർട്ടാകും

പു​തി​യ ടൂ​ളു​ക​ൾ:

മെ​സേ​ജ് ഓ​പ്റ്റ് ഇ​ൻ: ബി​സി​ന​സു​ക​ളു​മാ​യി എങ്ങനെ ബന്ധപ്പെടണമെന്നത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാം.മെ​സേ​ജ് വ​ഴി/​ബി​സി​ന​സ് വെ​ബ്സൈ​റ്റ്/​സ്റ്റോ​ർ വ​ഴി നേ​രി​ട്ട്/​നേ​രി​ട്ട് വാ​ട്സ് ആ​പ് എ​ന്നി​ങ്ങ​നെ.

ബ്ലോ​ക്കി​ങ് ആ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ങ്: ബി​സി​ന​സു​ക​ളു​മാ​യി ചാ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​തു സ​മ​യ​ത്തും അ​വ​രെ ബ്ലോ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​തി​ന്റെ കാ​ര​ണ​മെ​ന്തെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മാ​കാം.

ഫീ​ഡ്ബാ​ക്ക് ടൂ​ൾ​സ്: ഓ​ഫ​ർ പോ​ലു​ള്ള അ​റി​യി​പ്പു​ക​ളോ​ട്, ‘താ​ൽ​പ​ര്യ​മു​ണ്ട്’, ‘താ​ൽ​പ​ര്യ​മി​ല്ല’ എ​ന്നി​ങ്ങ​നെ ബ​ട്ട​ണു​ക​ൾ വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​ക​രി​ക്കാം.

ഫീ​ച്ച​റു​ക​ൾ ഇ​വ

ബി​സി​ന​സു​ക​ൾ​ക്ക് ഉ​പ​യോ​ക്തൃ ആ​ശ​യ​വി​നി​മ​യം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പു​തി​യ ഫീ​ച്ച​റു​ക​ളു​മു​ണ്ട്:

ബി​സി​ന​സ് ബ്രോ​ഡ്കാ​സ്റ്റ്: ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​ത്യേ​ക​മാ​യി ടാ​ർ​ജ​റ്റ് ചെ​യ്ത് വി​പു​ല​മാ​യ മെ​സേ​ജ് അ​യ​ക്കാ​നു​ള്ള പെ​യ്ഡ് ഫീ​ച്ചർ.

മെ​സേ​ജ് ലി​മി​റ്റ്: ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വീ​ക​രി​ക്കാ​വു​ന്ന മാ​ർ​ക്ക​റ്റി​ങ് മെ​സേ​ജു​ക​ൾ​ക്ക് പ​രി​ധി ഏ​ർ​പ്പെ​ടു​ത്താ​ൻ.

ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ: വാ​ട്സ് ആ​പ്പി​ന്റെ ന​യ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കൃ​ത്യ​മാ​യ ടെം​പ്ലേ​റ്റ് അ​നു​സ​രി​ച്ചു മാ​ത്ര​മേ ബി​സി​ന​സു​ക​ൾ​ക്ക് മെ​സേ​ജ് അ​യ​ക്കാ​നാ​കൂ. 

Tags:    
News Summary - Business will now be smarter on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.