ജിദ്ദ: സ്വകാര്യ വിവരങ്ങളും രഹസ്യ നമ്പറുകളും ആവശ്യപ്പെട്ടുള്ള കാളുകൾ കരുതിയിരിക്കണമെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദ്യ) ആവശ്യപ്പെട്ടു. സ്വകാര്യ വിവരങ്ങളും രഹസ്യ നമ്പറുകളും മോഷ്ടിക്കാൻ ശ്രമിക്കുന്നവരുണ്ട്.
ഇവരെ കരുതിയിരിക്കണം. ഇവരുടെ കാളുകൾക്ക് പ്രതികരിക്കുകയാണെങ്കിൽ അത് ദോഷം വരുത്താൻ ഇടയാക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നിരവധി ഫോൺ കാളുകൾ പൗരന്മാർക്കും താമസക്കാർക്കും ലഭിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദേശീയ വിവരകേന്ദ്രവുമായി ബന്ധപ്പെട്ടവരാണെന്നും ബാങ്ക് ഡേറ്റ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞാണ് ഇവരുടെ കാളുകൾ വരുന്നത്. ദേശീയ വിവരകേന്ദ്രം അതിന്റെ ഗുണഭോക്താക്കളുമായി പ്രാഥമികമായി ആശയവിനിമയം നടത്തുന്നില്ല. അതിനാൽ വ്യക്തിഗത വിവരങ്ങളുടെ രഹസ്യ സ്വഭാവം നിലനിർത്തേണ്ടതും നിയമങ്ങളും ചട്ടങ്ങളും പാലിക്കാനുമുള്ള ബാധ്യത പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.