ചാറ്റ് ജി.പി.ടി പ്ലസ് സൗജന്യമായി ഉപയോഗിക്കാം; ഈ ആനുകൂല്യം മേയ് അവസാനം വരെ മാത്രം

ചാറ്റ് ജി.പി.ടി പ്ലസ് സൗജന്യമായി ഉപയോഗിക്കാം; ഈ ആനുകൂല്യം മേയ് അവസാനം വരെ മാത്രം

തെരെഞ്ഞെടുത്ത ഉപയോക്താക്കൾക്ക് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചാറ്റ് ജി.പി.ടി പ്ലസ് സൗജന്യമായി ലഭ്യമാകുമെന്ന് ഓപ്പൺ എ.ഐ അറിയിച്ചു. ഓപ്പൺ എ.ഐ ചാറ്റ് ജി.പി.ടി പ്ലസ് സബ്സ്ക്രിപ്ഷൻ നിരക്കനുസരിച്ച് പ്രതിമാസം 20 ഡോളർ (ഏകദേശം 1,700 രൂപ) ചെലവാകും. ആ ഒരു സാഹചര്യത്തിലാണ് ഓപ്പൺ എ.ഐയുടെ ഈ തീരുമാനം.

ആഴത്തിലുള്ള ഗവേഷണ, മൾട്ടിപ്പിൾ റീസണിങ് മോഡലുകളിലേക്കും സോറ വീഡിയോ ജനറേഷനിലേക്കുമുള്ള പരിമിതമായി പ്രവേശനം ലഭിക്കുന്നതിന് പണം നൽകേണ്ടതില്ല. കൂടാതെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഉൾപ്പെട്ട ഫയൽ അപ്‌ലോഡുകൾ, ഇമേജ് ജനറേഷൻ എന്നിവയിലെ പരിധികൾ ഉയർത്തുമെന്ന് ഓപ്പൺ എ.ഐ പറഞ്ഞു.

മേയ് മാസം അവസാനം വരെ വിദ്യാർഥികൾക്ക് സൗജന്യമായി ചാറ്റ് ജി.പി.ടി പ്ലസ് നൽകുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ എക്സിലൂടെ പ്രഖ്യാപിച്ചു. തുടക്കത്തിൽ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ അവസരം ലഭിക്കുക.

ഇത് പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ പ്രൊമോഷന്റെ ഭാഗമാണിതെന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും സാം കൂട്ടിച്ചേർത്തു. സൗജന്യ സബ്സ്ക്രിപ്ഷനിലേക്ക് ആക്‌സസ് ക്ലെയിം ചെയ്യുന്നതിന് മുമ്പ്, വിദ്യാർഥികളുടെ 'ഷീർ ഐ.ഡി' സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഓപ്പൺ എ.ഐ പറഞ്ഞു.

ചാറ്റ് ജി.പി.ടി പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ആനുകൂല്യങ്ങളും സവിശേഷതകളും

ചാറ്റ് ജി.പി.ടിയുടെ സൗജന്യ പതിപ്പ് ഇതിനോടകം തന്നെ ചാറ്റ് ജി.പി.ടി - 4ഒ സീരീസിലേക്കും പ്രവേശനം വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ഒ3 മോഡലിലേക്കും പരിമിതമായി പ്രവേശനം നൽകുന്നുണ്ട്. അതേസമയം പ്ലസ് സബ്സ്ക്രിപ്ഷൻ ആഴത്തിലുള്ള ഗവേഷണത്തിലേക്കും ഒന്നിലധികം യുക്തിസഹമായ മോഡലുകളിലേക്കും പ്രവേശനം വാഗ്‌ദാനം ചെയ്യുന്നു. ഇതിൽ ഒ1, ഒ3 മിനി, ഒ3 മിനി - ഹൈ എന്നിവ ഉൾപ്പെടുന്നു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ജി.പി.ടി 4.5 മോഡലിലേക്കുള്ള പ്രവേശനവും പണമടച്ചവർക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട് ഓപ്പൺ എ.ഐ. 

Tags:    
News Summary - Chat GPT Plus can be used for free; this benefit is only available until the end of May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.