മുംബൈ: ഇൻറർനാഷണൽ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്ത് ബിസിനസുകാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടി സൈബർ തട്ടിപ്പുകാരൻ. ബാങ്ക് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഫോണിൽ സന്ദേശമയച്ചാണ് 4.20 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്.
സന്ദേശത്തിനൊപ്പം തട്ടിപ്പുകാരൻ ഫിഷിങ് ലിങ്കും പങ്കുവെക്കുകയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്ത ബിസിനസുകാരൻ അതിൽ ആവശ്യപ്പെട്ടത് പ്രകാരം ബാങ്കിങ് വിവരങ്ങൾ ഒാരോന്നായി നൽകുകയും ചെയ്തു. പിന്നാലെ, അദ്ദേഹത്തിെൻറ അക്കൗണ്ടിൽ നിന്നും സൈബർ കുറ്റവാളി പണം പിൻവലിക്കുകയായിരുന്നു.
ജനുവരി അഞ്ചിനാണ് തനിക്ക് സിറ്റി ബാങ്ക് ഡൈനേഴ്സ് ക്ലബ് റിലേഷൻഷിപ്പ് മാനേജർ എന്ന് കാട്ടി ടെക്സ്റ്റ് മെസ്സേജ് ലഭിച്ചതെന്ന് വ്യവസായി പൊലീസിനോട് പറഞ്ഞു. ഇൻറർനാഷണൽ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശത്തിനൊപ്പം ബാങ്കിങ് വിവരങ്ങൾ നൽകാൻ ഒരു ലിങ്കും കൂടെയുണ്ടായിരുന്നുവെന്നും അയാൾ വ്യക്തമാക്കി. പണം നഷ്ടമായ ഉടനെ ബാങ്കിൽ വിളിച്ച് അക്കൗണ്ട് ബ്ലോക് ചെയ്യാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.