ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ ട്വിറ്ററിന്‍റെ സി.ഇ.ഒ ആയി നിയമിച്ചതാണ് ഇപ്പോൾ ടെക്ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. സഹസ്ഥാപകന്‍ ജാക് ഡോര്‍സിയുടെ പിന്‍ഗാമിയായെത്തുന്ന പരാഗ് ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസർ ചുമതല വഹിക്കുന്നതിനിടെയാണ് കമ്പനിയുടെ തലപ്പത്തെത്തുന്നത്.
എന്നാൽ, ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്ററിലെ പുതിയ മാറ്റത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ വംശജന്‍റെ ട്വിറ്റർ നേതൃസ്ഥാനത്തേക്കുള്ള വരവിനെ പ്രശസ്തമായ സ്റ്റാലിൻ മീം (meme) പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്രോളിയത്. മുൻ സോവിയറ്റ് യൂണിയൻ ഏകാധിപതി ജോസഫ് സ്റ്റാലിനായാണ് പരാഗിനെ മീമിൽ ചിത്രീകരിച്ചിരിക്കുന്നത്. മുൻ സി.ഇ.ഒ ജാക്ക് ഡോർസിയെ കൊല്ലപ്പെട്ട സ്റ്റാലിന്‍റെ സഹായിയായ 'നികൊളായ് യെഷോവ്' ആയും ചിത്രീകരിച്ചിരിക്കുന്നു.
മീമിൽ രണ്ട് ചിത്രങ്ങളാണുള്ളത്. ആദ്യത്തേതിൽ ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗ്രവാളും, സ്ഥാനമൊഴിയുന്ന സിഇഒ ജാക്ക് ഡോർസിയും ഒരേ ഫ്രെയിമിൽ നിൽക്കുന്നതാണ്. രണ്ടാമത്തേതിൽ ജാക്ക് ഡോർസിയില്ല, എന്നാൽ പരാഗ് പുഞ്ചിരിക്കുന്നതായും കാണാം.
— Elon Musk (@elonmusk) December 1, 2021
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാഗ് അഗ്രവാളിന്‍റെ മുൻകാല അഭിപ്രായങ്ങളെ കൊട്ടിക്കൊണ്ടുള്ളതാണ് മസ്കിന്റെ ട്വീറ്റെന്നാണ് സൂചന. ആളുകളുടെ സമ്മതമില്ലാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് കഴഞ്ഞദിവസം ട്വിറ്റർ നിരോധിച്ചിരുന്നു.
സ്റ്റാലിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ യെഷോവിനെ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അദ്ദേഹം വധിച്ചിരുന്നു. അതിന് പിന്നാലെ, ഏകദേശം 10 വർഷം മുമ്പ്, 1930ൽ മോസ്കോ കനാലിന് സമീപം ചിത്രീകരിച്ച ഫോട്ടോയിൽ നിന്ന് തനിക്കൊപ്പം നിന്ന യെഷോവിന്‍റെ ചിത്രം സ്റ്റാലിൻ നീക്കം ചെയ്തു. ഈ രണ്ട് ചിത്രങ്ങളും പിൽക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ മീമായി മാറുകയായിരുന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.