ഇലോൺ മസ്കിന്റെ ‘എക്സ്’ (പഴയ ട്വിറ്റർ) എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പുതിയൊരു അപ്ഡേഷൻകൂടി. ഇനിമുതൽ ഓഡിയോ, വിഡിയോ കോളിങ് സേവനം എല്ലാവർക്കും ലഭിക്കും.
നേരത്തേ, പ്രീമിയം ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന ഈ സേവനം കഴിഞ്ഞദിവസം മുതൽ ‘എക്സ്’ സൗജന്യമാക്കി. ഓരോ ആവശ്യത്തിനും ഓരോ ആപ്പുകൾ എന്ന സങ്കൽപത്തിൽനിന്ന് മാറി ഒരു ആപ്പിൽതന്നെ പരമാവധി ആവശ്യങ്ങൾ നിറവേറ്റുന്ന സൂപ്പർ ആപ്പ് എന്നാണ് തന്റെ ലക്ഷ്യമെന്ന് മസ്ക് പറഞ്ഞു. ഗൂഗ്ളിന്റെ ജി മെയിലിനെ വെല്ലുന്ന മെയിൽ സംവിധാനം ‘എക്സി’ൽ ഉടൻ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗൂഗിളിന്റെ ഇമെയിൽ സേവനമായ ജിമെയിൽ ആപ്പിന് ബദലുമായി എത്തുമെന്നും ഇലോൺ മസ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എക്‌സിന്റെ സെക്യൂരിറ്റി എഞ്ചിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ നഥാൻ മക്‌ഗ്രാഡി എക്സ്മെയിൽ സേവനം എന്ന് വരുമെന്ന ? ചോദ്യവുമായി എത്തിയിരുന്നു. അതിന് മറുപടിയായിട്ടായിരുന്നു മസ്ക് ഉടൻ വരുമെന്ന് പറഞ്ഞത്. എക്സ് ആപ്പുമായി ബന്ധിപ്പിച്ചാകും എക്സ്മെയിൽ പ്രവർത്തിക്കുക. എക്സിന്റെ കീഴിലുള്ള എ.ഐ സംവിധാനവും മസ്കിന്റെ മെയിൽ ആപ്പിലുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.