(Reliance Jio)

ഐ.പി.എൽ 360 ഡിഗ്രിയിൽ സ്റ്റേഡിയത്തിലെന്നപോലെ കണ്ടാലോ..! 1299 രൂപക്ക് വി.ആർ ഹെഡ്സെറ്റുമായി ജിയോ

നിങ്ങളുടെ പഴയ ടി.വിയിലും സ്മാർട്ട്ഫോണിലെ കുഞ്ഞൻ സ്ക്രീനിലും ഐ.പി.എൽ കണ്ട് മടുത്തോ...? ട്വന്റി20 ക്രിക്കറ്റ് മാമാങ്കത്തിന്റെ ആസ്വദനം വേറെ ലെവലാക്കാൻ പുതിയ പ്രൊഡക്ടുമായി എത്തിയിരിക്കുകയാണ് ജിയോ. ‘ജിയോഡൈവ് വി.ആർ ഹെഡ്സെറ്റാ’ണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.

പ്രത്യേകതകൾ...

ജിയോസിനിമ ആപ്പ് ഉപയോഗിച്ച് 100 ഇഞ്ച് വെർച്വൽ സ്‌ക്രീനിൽ 360 ഡിഗ്രീ വ്യൂവിൽ ഇത്തവണത്തെ ടാറ്റ ഐപിഎൽ കാണാൻ JioDive VR ഹെഡ്സെറ്റ് ഉപയോക്താക്കളെ അനുവദിക്കും.




വീട്ടിലിരുന്ന് ടൂർണമെന്റ് കാണുന്ന ക്രിക്കറ്റ് ​പ്രേമികൾക്ക് സ്റ്റേഡിയത്തിന്റെ അനുഭവം നൽകാനാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കണക്റ്റുചെയ്‌ത ഫോണിന്റെ ഗൈറോസ്‌കോപ്പും ആക്‌സിലറോമീറ്ററും ഉപയോഗിക്കുന്നു.

ഉയർന്ന നിലവാരമുള്ള ലെൻസുകളുള്ള ഹെഡ്‌സെറ്റ് 90° ഫീൽഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്നു, ഹെഡ്‌സെറ്റിന്റെ മധ്യഭാഗത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വീലുകൾ ഉപയോഗിച്ച് അത് ക്രമീകരിക്കാൻ കഴിയും. വി.ആറിലെ ഓപ്ഷനുകൾ ഉപയോഗിക്കാനായി മറ്റ് ബട്ടണുകളും നൽകിയിട്ടുണ്ട്.

ക്രിക്കറ്റിന് പുറമേ, ജിയോഇമ്മേഴ്‌സ് ആപ്പ് വഴി ഉപയോക്താക്കൾക്ക് വിപുലമായ വിആർ ഗെയിമുകളിലേക്കും മറ്റ് വിആർ ഉള്ളടക്കങ്ങളിലേക്കും ആക്‌സസ് ലഭിക്കും.




വിആർ ഹെഡ്‌സെറ്റ് ആൻഡ്രോയ്ഡിലും ഐ.ഒ.എസിലുമുള്ളവർക്ക് ഉപയോഗിക്കാമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • - ഹെഡ്സെറ്റിന് ഒപ്പം ഉപയോഗിക്കുന്ന ഫോണിന്റെ സ്ക്രീൻ സൈസ് ഏറ്റവും കുറഞ്ഞത് 4.7 ഇഞ്ചും കൂടിയത് 6.7 ഇഞ്ചുമാണ്.
  • - ആൻഡ്രോയ്ഡ് വേർഷൻ കുറഞ്ഞത് 9, ഐ.ഒ.എസ് വേർഷൻ കുറഞ്ഞത് 15 എങ്കിലും പിന്തുണക്കുന്ന ഫോൺ ആയിരിക്കണം.
  • - ജിയോ നമ്പർ നിർബന്ധം


വില വിവരങ്ങൾ

ജിയോ ഡൈവ് വിആർ ഹെഡ്‌സെറ്റ് ജിയോ ഉപയോക്താക്കൾക്ക് മാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോമാർട്ട് വഴി വി.ആർ 1,299 രൂപയ്ക്ക് സ്വന്തമാക്കാം.

നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന കുറച്ച് ഓഫറുകളുണ്ട്. 500 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 100 രൂപ കിഴിവ്, ക്രെഡ് പേ യുപിഐ പേയ്‌മെന്റുകളിൽ 250 രൂപ വരെ ക്യാഷ്ബാക്ക്, പേടിഎം വാലറ്റ് ഉപയോഗിച്ചാൽ 500 രൂപ ക്യാഷ്ബാക്ക്, കൂടാതെ മറ്റു പലതും ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - enjoy IPL 2023 with JioDive VR Headset

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.