കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന കിസാൻ ഏക്താ മോർച്ചയുടെ ഒൗദ്യോഗിക പേജ് കഴിഞ്ഞദിവസം ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഫേസ്ബുക്കിനെതിരെ നിരവധിപേർ ശക്തമായി രംഗത്തെത്തുകയും ചെയ്തു.
'ആളുകൾ ശബ്ദമുയർത്തുമ്പോൾ ഇതാണ് അവർ ചെയ്യുന്നത്. അവർക്ക് പ്രത്യയശാസ്ത്രപരമായി ഞങ്ങളെ തോൽപ്പിക്കാൻ കഴിയാത്തപ്പോൾ ഇതാണ് ഏക മാർഗം', -ഇതിനെതിരെ കിസാൻ ഏക്താ മോർച്ച പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മോദി സർക്കാറിന്‍റെ പാദസേവകരാണ് ഫേസ്ബുക് എന്നതിന് ഇനിയും തെളിവ് ആവശ്യമുണ്ടോ..? എന്നായിരുന്നു പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ ചോദിച്ചത്.
എന്നാൽ, സംഭവത്തിൽ പ്രതികരണവുമായി ഫേസ്ബുക്ക് തന്നെ എത്തിയിരിക്കുകയാണ്. പേജ് താൽക്കാലികമായാണ് ബ്ലോക്ക് ചെയ്തതെന്ന് അവർ പറഞ്ഞു. മൂന്ന് മണിക്കൂർ കൊണ്ട് പേജ് തിരിച്ചെത്തിയിരുന്നു. തങ്ങളുടെ ഒാേട്ടാമേറ്റഡ് സിസ്റ്റങ്ങൾ പേജിൽ ചില അസാധാരണമായ പ്രവർത്തനം കണ്ടെത്തിയതിനാലാണ് പേജ് സ്പാം എന്ന് ഫ്ലാഗ്ചെയ്ത് മരവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. സംഭവത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ കിസാൻ ഏക്താ മോർച്ച എന്ന പേജ് സ്പാം എന്ന് ഫ്ലാഗ് ചെയ്യപ്പെട്ട നിലയിലായിരുന്നു. അതിലൂടെ അർഥമാക്കുന്നത് ഞങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങൾ പേജ് ലംഘിച്ചു എന്നാണ്.
ഒരു അക്കൗണ്ടിൽ നിന്ന് നിരന്തരം പോസ്റ്റുകൾ വന്നുകൊണ്ടിരുന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നാണ് ഞങ്ങളുടെ ഒാേട്ടാമേറ്റഡ് സിസ്റ്റങ്ങൾ കരുതുക. എന്നാൽ, സംഭവത്തിെൻറ സത്യാവസ്ത അറിഞ്ഞതോടെ പേജ് പെട്ടന്ന് തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഫേസ്ബുക്കിെൻറ വക്താവ് വിശദീകരിച്ചു. ഇത്തരത്തിൽ കോടിക്കണക്കിന് പോസ്റ്റുകൾ ഫേസ്ബുക്ക് മുമ്പ് നീക്കം ചെയ്യുകയും പിന്നീട് റീസ്റ്റോർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.