ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവേ വ്യാജവാര്‍ത്തകള്‍ തടയാനുള്ള സുപ്രധാന നീക്കവുമായി യു.എസ് സെർച് എൻജിൻ ഭീമൻ ഗൂഗിള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്തിരിക്കുകയാണ് ഗൂഗിള്‍.
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കര്‍മാരുടേയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ 'ശക്തി'ക്കും ഗൂഗിളിന്റെ പിന്തുണയുണ്ടാകും. ശക്തി-യുടെ സഹായത്തോടെ ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.
ശക്തി പ്രൊജക്ടിന്റെ ഭാഗമായി ഗൂഗിള്‍, മാധ്യമ സ്ഥാപനങ്ങള്‍ക്കും ഫാക്ട് ചെക്കര്‍മാര്‍ക്കും ഫാക്ട് ചെക്കിങ് രീതികളും ഡീപ്പ് ഫേക്ക് ഡിറ്റക്ഷനുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കും. കൂടാതെ ഗൂഗിളിന്റെ ഫാക്ട് ചെക്ക് എക്‌സ്‌പ്ലോറര്‍ പോലുള്ള ടൂളുകളും പരിചയപ്പെടുത്തും. യൂട്യൂബിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിര്‍മിത ഉള്ളടക്കങ്ങൾ ലേബല്‍ ചെയ്യും. ജെമിനി പോലുള്ള എ.ഐ ഉല്‍പന്നങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഗൂഗിള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.