തങ്ങളുടെ ഡിജിറ്റൽ പേയ്മെൻറ് ആപ്പായ ഗൂഗ്ൾ പേ കാരണം ഇന്ത്യയിൽ കോടതി കയറാനൊരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗ്ൾ. ഉപഭോക്താക്കളുടെ ബാങ്കിങ്, ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഗൂഗിള്‍ പേ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സംശയമാണ് ഗൂഗ്ളിന് വിനയായിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ ഉപയോഗം, സംഭരണം എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹരജിയില്‍ പ്രതികരിക്കാന്‍ യുണീക്ക് ഐഡൻറിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, ആര്‍ബിഐ എന്നിവരോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് മിശ്രയാണ് ഹരജി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് നവംബര്‍ എട്ടിനുള്ളിൽ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും കോടതിയില്‍ നിലപാട് അറിയിക്കണം. ഗൂഗിള്‍ പേയുടെ നിബന്ധനകളും വ്യവസ്ഥകളും ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പേമൻറ് നിര്‍ദേശ വിശദാംശങ്ങള്‍ കമ്പനി സംഭരിക്കുമെന്ന് ഹരജിക്കാരന്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ നടത്താനുള്ള അനുമതി ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
ഒരു സ്വകാര്യ കമ്പനി എന്ന നിലയില്‍ പൗരന്മാരുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും ഗൂഗിള്‍ പേയ്ക്ക് അധികാരമില്ലെന്നും ഹരജി നൽകിയ അഭിജിത്ത് മിശ്ര പറഞ്ഞു. ഗൂഗിള്‍ പേ ആർ.ബി.ഐയില്‍ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ല,തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാവായതിനാല്‍ ഗൂഗിള്‍ പേയ്ക്ക് ആര്‍ബിഐ അംഗീകാരം ആവശ്യമില്ലെന്നും ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.