ന്യൂഡൽഹി: കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാവും രാജ്യത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് അനുമതി നൽകുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷയടക്കം വിവിധ വിഷയങ്ങളിൽ രാജ്യത്തിന്റെ നയം ഉറപ്പുവരുത്തിയാൽ മാത്രമാവും ലൈസൻസ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
നിലവിൽ, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബ്, ജിയോ-എസ്.ഇ.എസ്, ജിയോ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് എന്നിവയുടെ സംയുക്ത സംരംഭം എന്നിവർക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.