കൊച്ചി: ഓണവിപണി കയ്യടക്കാൻ വമ്പിച്ച വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ആഗോള ടെക്‌ ഭീമനായ ലെനോവോ. 11,089 രൂപയുടെ ലെനോവോ സേവനങ്ങൾക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നൽകിയാൽ മതി. ഉത്പന്നങ്ങൾക്ക് ഒരു വർഷത്തെ അധിക വാറൻറി, മൂന്ന് വർഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭ്യമാവുക. ഓഗസ്റ്റ് അവസാനം വരെയാണ് ഓഫർ. ഇക്കാലയളവിൽ വാങ്ങുന്ന ലെനോവോ കമ്പ്യൂട്ടറുകൾക്കും സ്മാർട്ട് ഉപകരങ്ങൾക്കുമാണ് ഈ ഓഫർ പ്രയോജനപെടുത്താനാവുക.

ഏറ്റവും മികച്ച ഉപഭോക്താക്കൾ ഉള്ള വിപണിയാണ് കേരളം എന്നും, മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തി​െൻറ ഭാഗമാകാൻ കഴിഞ്ഞതിൽ ലെനോവോ ഏറെ സന്തോഷിക്കുന്നു എന്നും ലെനോവോ ഇന്ത്യയുടെ സൗത്ത് വെസ്റ്റ് കൺസ്യൂമർ വിഭാഗം തലവനായ വിജയ് ശർമ്മ പറഞ്ഞു. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് ഊന്നൽ നൽകിയാണ് ലെനോവോ ഇക്കാലമത്രയും പ്രവർത്തിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടിരട്ടി വളർച്ച കമ്പനിക്ക് കൈവരിക്കാനായത് അതുകൊണ്ടാണ്. സാധാരണക്കാരന് ഉതകുന്ന വിലക്കിഴിവുകളും ഉൽപന്നങ്ങളും പരിചയപ്പെടുത്താൻ ഈ ഉത്സവ കാലം തങ്ങൾക്ക് പ്രചോദനമാണെന്നും വിജയ് ശർമ്മ വ്യക്തമാക്കി.

നടപ്പ് പാദത്തിൽ സംസ്ഥാനത്ത് നാല് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ കൂടി തുറക്കാൻ ഒരുങ്ങുകയാണ് ലെനോവോ. നിലവിൽ കേരളത്തിൽ പേഴ്സണൽ കമ്പ്യൂട്ടർ വ്യാപരത്തിൽ രണ്ടാമതുള്ള ലെനോവോ പുതിയ സ്റ്റോറികളുടെ വരവോടെ ചില്ലറ വില്പന രംഗത്ത് മുന്നോട്ട് കുതിക്കാനുള്ള പദ്ധതിയിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ

കേരളത്തിൽ പതിനാറ് സ്റ്റോറുകൾ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ സ്റ്റോറുകൾ വരിക.

Tags:    
News Summary - Lenovo with great offers in Onam market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT