അടുത്ത തലമുറ നിർമിതബുദ്ധി ഭാഷാ മോഡലുകളായ ‘ലാമ 4 സ്കൗട്ട്, ലാമ 4 മാവെറിക്’ എന്നിവ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട്, മെറ്റ എ.ഐ എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ഈ മോഡലുകൾ ലാമ 4 കുടുംബത്തിലെ ആദ്യ രണ്ട് ഓപൺ സോഴ്സ് എ.ഐ മോഡലുകളാണ്.
രണ്ട് മോഡലുകൾകൂടി വൈകാതെ പുറത്തിറക്കുമെന്ന് അധികൃതർ സൂചന നൽകി. കുറഞ്ഞ മുതൽമുടക്കിൽ ഗംഭീര മികവോടെ എത്തിയ ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ ആര്1, വി3 എന്നീ എ.ഐ മോഡലുകളെ നേരിടാനാണ് മെറ്റ പുതിയ എ.ഐ മോഡലുകൾ അവതരിപ്പിച്ചത്.
ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി വിജയമായതോടെ നിർമിതബുദ്ധി മേഖലയിൽ വൻ മുതൽമുടക്ക് നടത്തി കളംപിടിക്കാനുള്ള ശ്രമത്തിലാണ് മെറ്റയും മൈക്രോസോഫ്റ്റും. അതിനിടയിലാണ് വളരെ കുറഞ്ഞ ചെലവിൽ ഐ.ഐ മോഡൽ അവതരിപ്പിച്ച് ഡീപ്സീക് രംഗത്തെത്തിയത്. വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന മെറ്റയുടെ പ്രഖ്യാപനമാണ് ലാമ സീരീസ്. ഇത് നാഴികക്കല്ലാകുമെന്ന് മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ് ഇൻസ്റ്റഗ്രാം റീലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.