ഇടനിലക്കാരില്ലാതെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സുകള്‍ വാങ്ങാനുള്ള സൗകര്യവുമായി ഡിജിറ്റൽ പേയ്മെൻറ് ആപ്പായ ഫോൺപേ. ഫ്ലിപ്കാർട്ടിന് കീഴിലുള്ള ഫോണ്‍പേ ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സുകളായിരിക്കും വിതരണം ചെയ്യുക. ഫോണ്‍പേക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്.
ഫോണ്‍പേ 2020ല്‍ തന്നെ കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുമായി, ഇന്‍ഷുറന്‍സ് മേഖലയിലേക്ക് രംഗപ്രവേശം ചെയ്തിരുന്നു. ഓരോ വിഭാഗത്തിലേയും മൂന്നു ഇന്‍ഷുറന്‍സ് കമ്പനികളുമായി മാത്രമായിരുന്നു ഇതുവരെ ഫോണ്‍പേയുടെ ഇടപാടുകൾ. എന്നാൽ, പുതിയ 'ഡയറക്ട് ബ്രോക്കിംഗ്' ലൈസൻസ് ഉപയോഗിച്ച്, ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാം. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണു വിലയിരുത്തല്‍.
ഇന്ത്യയില്‍ ഫോണ്‍പേയ്ക്ക് 30 കോടി ഉപയോക്താക്കളാണുള്ളത്. ഡയറക്ട് ലൈസന്‍സ് വഴി ഉപയോക്താക്കളുടെ ആവശ്യാനുസരങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സുകള്‍ കമ്പനിക്കു നല്‍കാം. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ടതില്ല. നിങ്ങുടെ ആവശ്യങ്ങള്‍ നല്‍കി ഞൊടിയിടയില്‍ ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ പോളിസികള്‍ തെരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.