ട്രെയിൻ യാത്രക്കിടെ മൊബൈൽ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ യാത്രക്കാർക്ക് ആശ്വാസമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ പുതിയ സംവിധാനം. റെയിൽവേ യാത്രക്കാരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെയും (ആർ.പി.എഫ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെയും (ഡി.ഒ.ടി.) സഹകരണത്തോടെ പുതിയ സംവിധാനം ആരംഭിച്ചു.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഈ സംരംഭം ദശലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ഉപകാരപ്രദമാണ്.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആരംഭിച്ച സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ ബ്ലോക്ക് ചെയ്തും ട്രാക്ക് ചെയ്തും കൈകാര്യം ചെയ്തും മൊബൈൽ ഫോണുകൾ വീണ്ടെടുക്കാനുമായി രൂപകൽപ്പന ചെയ്തതാണ്.
റെയില്‍വേ സ്റ്റേഷനിലോ ട്രെയിനിലോ വെച്ച് ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആര്‍.പി.എഫിന്റെയും കമ്മ്യൂണിക്കേഷന്‍ ആപ്പിന്റെയും സഹായത്തോടെ അത് കണ്ടെത്താന്‍ കഴിയുമെന്നും ഫോണ്‍ വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആപ്പ് വഴി അത് ബ്ലോക്ക് ചെയ്യാനും കഴിയുമെന്നും ഡി.ഒ.ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വ്യക്തമാക്കി.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അടുത്തിടെ ആരംഭിച്ച സഞ്ചാർ സാത്തി ആപ്പ് വഴി നിരവധി സേവനങ്ങൾ ലഭ്യമാണ്.
നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സജീവ നമ്പറുകൾ പരിശോധിക്കാനും സംശയാസ്പദമായ ഇന്റർനെറ്റ് നമ്പറുകളിൽ നിന്നുള്ള കോളുകൾ റിപ്പോർട്ട് ചെയ്യാനും ഈ സർക്കാർ ആപ്പിലൂടെ സാധിക്കുന്നു. അതോടൊപ്പം കേസ് ഫയൽ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.
വെബ്‌സൈറ്റിലെ സിറ്റിസൺ സെൻട്രിക് സർവീസ് വിഭാഗത്തിൽ ഈ സവിശേഷതകളെല്ലാം ആക്‌സസ് ചെയ്യാൻ കഴിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.