നിരക്കുകൾ ഗണ്യമായി കൂട്ടിയതോടെ രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഡിസംബറിലെ കണക്കുകൾ അനുസരിച്ച് റിലയൻസ് ജിയോക്ക് 31 ദിവസങ്ങൾ കൊണ്ട് നഷ്ടമായത് 1.2 കോടി വരിക്കാരെ. വോഡഫോൺ ഐഡിയക്ക് 16.14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു. അതേസമയം, ബി.എസ്.എൻ.എല്ലും എയർടെലും വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നു.
റിലയൻസ് ജിയോക്ക് കഴിഞ്ഞ സെപ്തംബറിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോയ്ക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. എന്നാൽ, ഒക്ടോബറിൽ ജിയോ വൻ തിരിച്ചുവരവ് നടത്തി. നവംബറിലും അത് തുടരുന്ന കാഴ്ചയായിരുന്നു. ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം ഡിസംബറിൽ ജിയോയ്ക്ക് 1.29 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.
അതേസമയം, എയർടെൽ ഡിസംബറിൽ 4.75 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. അതോടെ അവരുടെ ആകെ വരിക്കാരുടെ എണ്ണം 35.57 കോടിയായി. ബി.എസ്.എൻ.എൽ ഡിസംബറിൽ 1.17 ലക്ഷം വരിക്കാരെ ചേർത്ത് അവരുടെ ആകെ വരിക്കാരുടെ എണ്ണം 11.75 കോടിയാക്കി. 16.14 ലക്ഷം വരിക്കാരെ നഷ്ടമായ വി.ഐയുടെ ആകെ വരിക്കാർ ഇപ്പോൾ 26.55 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.