സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ പ്ര​കോ​പ​നം ത​ന്ത്രം; വീ​ഴാ​തി​രു​ന്നാ​ൽ നി​ങ്ങ​ൾ​ക്ക് കൊ​ള്ളാം

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ പ്ര​കോ​പ​നം ത​ന്ത്രം; വീ​ഴാ​തി​രു​ന്നാ​ൽ നി​ങ്ങ​ൾ​ക്ക് കൊ​ള്ളാം

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ എ​ന്തെ​ങ്കി​ലും ത​മാ​ശ​ക​ളും മ​റ്റും ക​ണ്ട് സ്ക്രോ​ൾ ചെ​യ്യു​ന്ന​തി​നി​ടെ നി​ങ്ങ​ളെ വ​​ള​രെ​യ​ധി​കം അ​ലോ​സ​ര​പ്പെ​ടു​ത്തി​യ, നി​ങ്ങ​ളു​ടെ ദി​വ​സം പാ​ഴാ​ക്കി​യ പോ​സ്റ്റ് അ​ല്ലെ​ങ്കി​ൽ ക​മ​ന്റ് ക​ണ്ടി​ട്ടു​ണ്ടോ​? അ​ത് നി​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കാ​നാ​യി ബോ​ധ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ​താ​കാ​നാ​ണ് സാ​ധ്യ​ത.

മ​നു​ഷ്യ മ​ന​സ്സി​ന്റെ അ​ടി​സ്ഥാ​ന സ​വി​ശേ​ഷ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ‘റേ​ജ് ബെ​യ്റ്റ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ത്ത​രം പോ​സ്റ്റു​ക​ൾ/​ക​മ​ന്റു​ക​ൾ ഇ​ടു​ന്ന​ത്. കോ​പം, അ​തൃ​പ്തി, വി​കാ​രാ​ധീ​ന​ത തു​ട​ങ്ങി​യ നെ​ഗ​റ്റി​വ് വി​കാ​ര​ങ്ങ​ൾ പോ​സി​റ്റി​വ് വി​കാ​ര​ങ്ങ​ളേ​ക്കാ​ൾ വേ​ഗ​ത്തി​ലും ശ​ക്ത​മാ​യും പ്ര​തി​ക​രി​ക്കാ​നു​ള്ള പ്ര​വ​ണ​ത​ സ്വാഭാവികമാണെന്ന് എ​ച്ച്.​എ​ൻ റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് മെ​ഹെ​സാ​ബി​ൻ ഡോ​ർ​ഡി വി​ശ​ദീ​ക​രി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ ആ ​സ​ന്ദ​ർ​ഭ​ത്തി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ൾ (ലൈ​ക്കു​ക​ൾ, ക​മ​ന്റു​ക​ൾ, ഷെ​യ​റു​ക​ൾ) അ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലെ ഇ​ട​പെ​ട​ലു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും അ​തു​വ​ഴി പ്രചാരവും വ​രു​മാ​ന​വു​മു​ണ്ടാ​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്യും. ന​ഷ്ടം നി​ങ്ങ​ൾ​ക്കു മാ​ത്രം. ഇ​ത്ത​രം ഉ​ള്ള​ട​ക്ക​വു​മാ​യി തു​ട​ർ​ച്ച​യാ​യി ഇ​ട​പെ​ടു​ന്ന​ത് മാനസികസമ്മർദ്ദം, ആ​ശ​ങ്ക, നെ​ഗ​റ്റി​വി​റ്റി തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും. ഇ​ത് വ്യ​ക്തി​യു​ടെ മാ​ന​സി​ക, ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ​യും ചി​ന്താ​ഗ​തി​യെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

റേ​ജ്-​ബെ​യ്റ്റു​മാ​യി ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി​യാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ൽ​ഗോ​രി​തം ഇ​ത്ത​രം ഉ​ള്ള​ട​ക്കം നിങങനെള കൂ​ടു​ത​ലാ​യി കാ​ണി​ക്കാ​ൻ തു​ട​ങ്ങും. ഇ​ത് സ​ന്തു​ലി​ത​വും പോ​സി​റ്റി​വു​മാ​യ ഓ​ൺ​ലൈ​ൻ അ​നു​ഭ​വം നേ​ടു​ന്ന​തി​ന് തടസ്സമാണ്.

Tags:    
News Summary - Social media outrage is a tactic; if you don't fall, you can escape.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.