'വ്യൂ വൺസ്​' ഫീച്ചർ റിലീസ്​ ചെയ്​ത്​ വാട്​സ്​ആപ്പ്​; ഉപയോഗിക്കുന്നത്​ എങ്ങനെ എന്ന്​ നോക്കാം...

എന്താണ്​ വാട്​സ്​ആപ്പിലെ 'വ്യൂ വൺസ്'​...?

യൂസർമാർ അയക്കുന്ന ചിത്രങ്ങ​ളോ വിഡിയോകളോ അത്​ ലഭിച്ച വ്യക്​തി ഒരുതവണ കണ്ടതിന്​ ശേഷം അപ്രത്യക്ഷമായിപ്പോകുന്ന ഫീച്ചറാണ്​ 'വ്യൂ വൺസ്​'. നാമയക്കുന്ന ഫോ​േട്ടാ, വിഡിയോ എന്നിവ സ്വീകർത്താവിന്​ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഒരു തവണ മാത്രം തുറക്കാൻ കഴിയും. അതേസമയം, അയച്ച മീഡിയ ഫയലി​െൻറ സ്​ക്രീൻഷോട്ട്​ എടുക്കാൻ കഴിയും എന്നത്​ ഒാർമ വേണം.

'ഇപ്പോൾ ബീറ്റക്കാർക്ക്​ മാത്രം'


നിലവിൽ 'വാട്​സ്​ആപ്പ്​ ബീറ്റാ' വേർഷൻ ഉപയോഗിക്കുന്നവർക്ക്​ മാത്രമാണ്​ വ്യൂ വൺസ്​ സംവിധാനം പരീക്ഷിക്കാൻ സാധിക്കുക. സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളും ബീറ്റാ വേർഷനിൽ ആയിരിക്കണം.

ഡിസപ്പിയറിങ്​ മെസ്സേജും വ്യൂ വൺസും തമ്മിലുള്ള ​വ്യത്യാസം

ഡിസപ്പിയറിങ്​ മെസ്സേജും വ്യൂ വൺസും തമ്മിലുള്ള പ്രാഥമിക വ്യത്യാസം 'ദൈർഘ്യമാണ്'. ഡിസപ്പിയറിങ്​ മെസ്സേജസ്​ ഫീച്ചർ ഉപയോഗിച്ച്​ അയക്കുന്ന സന്ദേശങ്ങൾക്ക്​ ഏഴ്​ ദിവസമാണ്​ ആയുസുണ്ടാവുക. അത്​ കഴിഞ്ഞാൽ അവ മാഞ്ഞുപോകും. എന്നാൽ, വ്യൂ വൺസ്​ ഉപയോഗിച്ചയക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒരു തവണ തുറന്ന്​ നോക്കിയാൽ തന്നെ അപ്രത്യക്ഷമാവും. കൂടാതെ, വ്യൂ വൺസ്​ സേവനം ഉപയോഗിച്ച്​ ചിത്രങ്ങളും വിഡിയോകളും മാത്രമാണ്​ അയക്കാൻ സാധിക്കുക. എന്നാൽ, ഡിസപ്പിയറിങ്​ മെസ്സേജസിലൂടെ ടെക്​സ്റ്റ്​ സന്ദേശങ്ങളും അയക്കാവുന്നതാണ്​.

വ്യൂ വൺസ്​ സംവിധാനം ഉപയോഗിച്ച്​ ഫോ​േട്ടാകളും വിഡിയോകളും അയക്കുന്നത്​ എങ്ങനെയെന്ന്​ പരിശോധിക്കാം.

1- ആദ്യം ഏതെങ്കിലും വാട്​സ്​ആപ്പ് ചാറ്റ്​ തുറക്കുക. ശേഷം സാധാരണ ചെയ്യുന്നത്​ പോലെ ഗാലറിയിൽ നിന്ന്​ ഏതെങ്കിലും ചിത്രമോ വിഡിയോയോ തെരഞ്ഞെടുക്കുക.


2- വിഡിയോ അല്ലെങ്കിൽ ചിത്രം തെരഞ്ഞെടുത്ത്​ കഴിഞ്ഞാൽ അവ സെൻറാവുന്നതിന്​ മുമ്പായി പതിവുപോലെ അതിന്​ കാപ്​ഷൻ നൽകാനുള്ള ഒരു പേജ്​ പ്രത്യക്ഷപ്പെടും, '' add a caption'' എന്ന്​ എഴുതിയ ചാറ്റ്​ബോക്​സി​െൻറ വലതുഭാഗത്തായി 'വ്യൂ വൺസ്​' എന്ന ഫീച്ചറി​െൻറ വളരെ ചെറിയൊരു ​െഎക്കൺ കാണാൻ സാധിക്കും. അതിൽ ക്ലിക്ക്​ ചെയ്​താൽ ​െഎക്കൺ പച്ചക്കളറായി മാറുന്നത്​ കാണാൻ സാധിക്കും.


3- ശേഷം സെൻറ്​ ബട്ടണിൽ ക്ലിക്ക്​ ചെയ്​ത്​ തെരഞ്ഞെടുത്ത വിഡിയോയോ ചിത്രമോ അയക്കാം. എന്നാൽ, നമ്മൾ അയച്ച ചിത്രം ചാറ്റ്​ വിൻഡോയിൽ കാണാൻ സാധിക്കില്ല, പകരം "Photo" എന്ന്​ എഴുതിയ ടെക്​സ്റ്റും അതിനടുത്തായി ഒരു ക്ലോക്ക്​ ​െഎക്കണും ദൃശ്യമാകും. വ്യൂ വൺസ് മോഡ് ഉപയോഗിച്ച് അയച്ചാൽ ആ മീഡിയ ഫയൽ അയച്ചയാൾക്ക്​ അങ്ങനെയാണ് കാണാനാവുക.


4- സ്വീകർത്താവ് മീഡിയ ഫയൽ തുറക്കുമ്പോൾ, അത്​ അയച്ചയാളെ അറിയിക്കുന്നതിനായി "ഫോട്ടോ" എന്ന വാചകം യാന്ത്രികമായി "Opened (തുറന്നു)" എന്നതിലേക്ക് മാറും. ഫയൽ തുറന്ന്​ അത്​ കണ്ടുകഴിയുന്നതോടെ സ്വീകർത്താവി​െൻറ ഫോണിൽ നിന്ന്​ അത്​ അപ്രത്യക്ഷമാവുകയും ചെയ്യും.

Nb: വാട്​സ്​ആപ്പിലെ റീഡ്​ റെസീറ്റ്​സ്​ പ്രൈവസി സെറ്റിങ്​സ്​ ഉപയോഗിക്കുന്നയാൾക്ക്​ സന്ദേശം അയച്ചാൽ പൊതുവേ അവർ അത്​ വായിച്ചാലും സന്ദേശത്തിനൊപ്പം നീല ടിക്കുകൾ കാണിക്കാറില്ല. എന്നാൽ, 'റീഡ്​ റെസീറ്റ്​സ്​' ഒാഫ്​ ചെയ്​ത്​ ​വെച്ചാലും വ്യൂ വൺസ്​ ഉപയോഗിച്ച്​ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒരു തവണ തുറന്നുനോക്കിയിട്ടുണ്ടെങ്കിൽ നീല ടിക്കുകൾ ദൃശ്യമാവുക തന്നെ ചെയ്യും. 

കൂടാതെ, സ്വകാര്യ ചിത്രങ്ങളും വിഡിയോകളും വ്യൂ വൺസ്​ സംവിധാനം ഉപയോഗിച്ച്​ അയക്കുന്നത്​ സുരക്ഷിതമല്ല എന്ന്​ ഒാർമവേണം. കാരണം, നിങ്ങൾ അയക്കുന്ന അത്തരം ചിത്രങ്ങൾ മാഞ്ഞുപോകുന്നതിന്​ മുമ്പായി സ്​ക്രീൻഷോട്ട്​ എടുക്കാനും മറ്റൊരാൾക്ക്​ ഫോർവാഡ്​ ചെയ്യാനും സാധിക്കും.

Tags:    
News Summary - Steps to Send Photos and Videos in WhatsApp using View Once

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT