ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ് ഇലക്ട്രോണിക്സിെൻറ ഇന്ത്യയിലെ ഒാഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നെറ്റ്വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചെന്ന സംശയത്തിെൻറ പേരിലാണ് ഡൽഹിയിലും മുംബൈയിലുമുള്ള ഒാഫീസുകളിൽ തിരച്ചിൽ നടത്തിയതെന്ന് എക്കണോമിക് ടൈംസിെൻറ റിപ്പോർട്ടിൽ പറയുന്നു.
സാംസങ്ങിെൻറ നെറ്റ്‌വർക്കിങ് പ്രവർത്തനങ്ങൾ പ്രധാനമായും മുംബൈയിലായതിനാൽ, ഗുരുഗ്രാമിലെ കമ്പനിയുടെ പ്രാദേശിക ആസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിന് മുമ്പായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ ആദ്യം മുംബൈ ഓഫീസിലേക്ക് പോവുകയായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ എക്കണോമിക് ടൈംസിനോട് പറഞ്ഞു. സാംസങ് നൽകിയ ഇറക്കുമതിയുമായി ബന്ധപ്പെട്ട രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. കമ്പനി കസ്റ്റംസ് തീരുവയിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചേക്കും.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ സാംസങ് ഇലക്ട്രോണിക്സ് വിസമ്മതിച്ചു. രാജ്യത്ത് റിലയൻസ് ജിയോ ഇൻഫോകോമിന് മാത്രമായി 4ജി ഉപകരണങ്ങൾ നൽകുന്ന കമ്പനിയാണ് സാംസങ്. വ്യാപ്തിയെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ 4ജി ഉപകരണ ദാതാവ് കൂടിയാണ് കൊറിയൻ കമ്പനി. ഇടി റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണ കൊറിയയിലെയും വിയറ്റ്നാമിലെയും ഉൽപാദന കേന്ദ്രത്തിൽ നിന്ന് സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്‌ടിഎ) വഴി ടെലികോം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സാംസങ്ങിന് തീരുവ നൽകേണ്ടതില്ല. യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്സൺ, ചൈനയുടെ ZTE,ഹുവാവേ തുടങ്ങിയ കമ്പനികൾ 20 ശതമാനം തീരുവ നൽകുേമ്പാഴാണ് സാംസങ്ങിന് ഇളവ് ലഭിക്കുന്നത്.
എഫ്‌ടിഎ ഇതര രാജ്യത്ത് നിർമ്മിക്കുന്ന ഉപകരണങ്ങൾ ദക്ഷിണ കൊറിയയിലൂടെയോ വിയറ്റ്നാമിലൂടെയോ ഇന്ത്യയിലേക്ക് കടത്തി സാംസങ് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചിരിക്കാമെന്ന സംശയമാണ് അധികൃതർക്കുള്ളതെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.