'പൂച്ചയുടെ സന്തോഷവും ദുഃഖവും അറിയാം'; ആപ്പുമായി കനേഡിയൻ ഡെവലപ്പർമാർ

പൂച്ച സ്​നേഹികൾ​ ​ഒരുപാടുണ്ട്​ ഇൗ ലോകത്ത്​. എപ്പോഴും തൊട്ടുതലോടിയും വിലകൂടിയ ഭക്ഷണവും കളിപ്പാട്ടങ്ങളും നൽകിയുമൊക്കെ പൂച്ചക്ക്​ സ്​നേഹം നൽകാറുണ്ടെങ്കിലും തങ്ങളുടെ സാമീപ്യത്തിൽ പൂച്ച സന്തോഷവാനാണോ എന്ന്​ അറിയാൻ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...? അപ്പോൾ പൂച്ചയുടെ സന്തോഷവും ദുഃഖവും ഉടമകൾക്ക്​ എങ്ങനെ അറിയാൻ കഴിയും..? എന്നായിരിക്കും ചോദ്യമുയരുക.

എന്നാൽ, അത്തരക്കാർക്ക്​ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം​ കനേഡിയൻ ആപ്പ്​ ഡെവലപ്പർമാർ. നിങ്ങളുടെ പൂച്ച സന്തോഷവാനാണോ എന്ന്​ അറിയാൻ സഹായിക്കുന്ന ആപ്പാണ്​ അവർ വികസിപ്പിച്ചിരിക്കുന്നത്​. സിൽ‌വെസ്റ്റർ‌.എ.​െഎ എന്ന അനിമൽ‌ ഹെൽ‌ത്ത് ടെക്‌നോളജി കമ്പനി വികസിപ്പിച്ചെടുത്ത ആപ്പി​െൻറ പേര്​ ടാബ്ലി (Tably) എന്നാണ്​.

ഫോണിലെ കാമറ ഉപയോഗിച്ചാണ്​ പൂച്ചയുടെ വികാരം കണ്ടുപിടിക്കുന്നതെന്ന്​ ആപ്പ്​ ഡെവലപ്പർമാർ വ്യക്​തമാക്കുന്നു. 'പൂച്ചയുടെ ചെവി, തല എന്നിവയുടെ സ്ഥാനം, കണ്ണുകളുടെ ഇറുക്കം, മൂക്കി​െൻറയും വായുടെയും ഭാവ വ്യത്യാസങ്ങൾ, പൂച്ചമീശയുടെ നീക്കങ്ങൾ, തുടങ്ങിയവ നിർമിത ബുദ്ധിയുടെ സഹായത്തോടെ കാമറയുപയോഗിച്ച്​ നിരീക്ഷിച്ചാണ് പൂച്ചയുടെ​ സന്തോഷവും ദുഃഖവുമൊക്കെ കണ്ടെത്തുന്നതെന്ന്​ ഡെവലപ്പർമാർ സാക്ഷ്യപ്പെടുത്തുന്നു. ''ഇത്​ പൂച്ചയ്​ക്ക്​ വേദനയുണ്ടോ.. ഇല്ലയോ.. എന്ന്​ അറിയാൻ മനുഷ്യരെ സഹായിക്കുന്നു.. മെഷീൻ ലേണിംഗും നിരവധി ചിത്രങ്ങളും ഉപയോഗിച്ച് അത്​ കണ്ടെത്താനാകും വിധം ഒരു മെഷീനെ പരിശീലിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു'' -സിൽ‌വെസ്റ്റർ.എ.​െഎയുടെ വെഞ്ച്വർ ലീഡ് മൈക്ക് പ്രീസ്റ്റ് പറഞ്ഞു.

Tags:    
News Summary - Tably The app that tells you if your cats happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.