യു.പി.ഐ ട്രാൻസ്ഫർ പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി; പക്ഷെ..!

അതെ, ഇനി യു.പി.ഐ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ അയക്കാൻ സാധിക്കും. നേരത്തെയുണ്ടായിരുന്ന ഒരു ലക്ഷം രൂപയെന്ന പരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് അഞ്ച് ലക്ഷമാക്കി ഉയർത്തിയത്. എന്നാൽ, ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകൾക്ക് മാത്രമാണ് പുതിയ പരിധി ബാധകം.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആയിരുന്നു ഈ മാറ്റം പ്രഖ്യാപിച്ചത്. "വിവിധ വിഭാഗങ്ങളിലെ യുപിഐ ഇടപാടുകൾക്കുള്ള പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നുണ്ട്. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പണമടയ്ക്കുന്നതിനുള്ള യുപിഐ ഇടപാട് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. -മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) പ്രഖ്യാപന വേളയിൽ, അദ്ദേഹം പറഞ്ഞു,

വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെ​ക്ക​റി​ങ് ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള ഇ-​മാ​ൻ​ഡേ​റ്റ് (അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഓ​ട്ടോ ഡെ​ബി​റ്റ് ചെ​യ്യാ​ൻ ന​ൽ​കു​ന്ന അ​നു​മ​തി) പ​രി​ധി 15,000ത്തി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​താ​യും അദ്ദേഹം അറിയിച്ചു. ഇ-​മാ​ൻ​ഡേ​റ്റ് വ​ഴി, 15,000 രൂ​പ​ക്കു മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് നി​ല​വി​ൽ അ​ധി​ക അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. ‘‘മ്യൂ​ച്വ​ൽ ഫ​ണ്ട്, ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം, ​ക്രെ​ഡി​റ്റ് കാ​ർ​ഡ് അ​ട​വു​ക​ൾ ന​ട​ത്താ​ൻ ഒ​രു ഇ​ട​പാ​ടി​ന് ഒ​രു ല​ക്ഷം രൂ​പ എ​ന്ന നി​ല​യി​ലാ​ണ് ഇ-​മാ​ൻ​ഡേ​റ്റ് പ​രി​ധി ഉ​യ​ർ​ത്തി​യ​ത്’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫി​ൻ​ടെ​ക്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളി​ൽ സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ന് ‘ഫി​ൻ​ടെ​ക് റി​പ്പോ​സി​റ്റ​റി’ സ്ഥാ​പി​ക്കു​മെ​ന്നും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കാ​ൻ ക്ലൗ​ഡ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. 

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, സാധാരണ പേയ്‌മെന്റുകൾക്കുള്ള യു.പി.ഐ ഇടപാടിന്റെ പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ്, ഫോറിൻ ഇൻവേർഡ് റെമിറ്റൻസ് എന്നിവ പോലെ യുപിഐയിലെ ചില പ്രത്യേക വിഭാഗങ്ങളുടെ ഇടപാടുകൾക്ക്, പരിധി 2 ലക്ഷം വരെയാണ്.

Tags:    
News Summary - UPI Payment Limit to Hospitals and Educational Institutes Raised to Rs 5 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.