ഇന്‍റർനെറ്റ് സ്ഥാപനങ്ങൾക്ക് മേലുള്ള ഷി ജിൻപിങ് സർക്കാരിന്‍റെ നിയമം അടിച്ചേൽപ്പിക്കൽ കാരണം അമേരിക്കയിലെ അന്താരാഷ്ട്ര ടെക്നോളജി കമ്പനിയായ യാഹൂ ചൈനയിൽ അവരുടെ പ്രവർത്തനം അവസാനിപ്പിച്ചു. ചൈനയിൽ നിലനിൽക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുകൂലമല്ലെന്നും അതിനാൽ, തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം അവസാനിപ്പിച്ചെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നേരിടേണ്ടി വരുന്നത് അതിന് തടസ്സംനില്‍ക്കുന്ന നടപടികളാണെന്ന് യാഹൂ വ്യക്തമാക്കി. ഇതുവരെ നൽകിയ പിന്തുണയ്ക്ക് ചൈനയിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് കമ്പനി നന്ദിയറിയിക്കുകയും ചെയ്തു.
അമേരിക്കൻ ടെക് ഭീമൻ മൈക്രോസോഫ്റ്റിന് കീഴിലുള്ള പ്രഫഷണൽ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നും ദിവസങ്ങൾക്ക് മുമ്പ് ചൈനയിലെ അവരുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നെറ്റ്വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇൻ ചൈനീസ് നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കൽ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവിടെ നിന്നും പിൻവാങ്ങിയത്. നേരത്തെ
ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും ഖുർആൻ, ബൈബിൾ ആപ്പുകളും ആമസോണിെൻറ ഓഡിയോബുക് ആപ്പായ 'ഓഡിബിളും' നീക്കം ചെയ്യപ്പെട്ടത് ടെക് ലോകത്ത് ചർച്ചയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.