വോയ്‌സ് സന്ദേശങ്ങൾക്കായി നിരവധി മികച്ച സവിശേഷതകളാണ് വാട്ട്‌സ്ആപ്പ് സമീപകാലത്തായി കൊണ്ടുവന്നത്. പുതിയ പ്ലേബാക്ക് നിയന്ത്രണ സവിശേഷതകൾ അതിൽ എടുത്തുപറയേണ്ടതാണ്. എന്നാൽ, വോയിസ് മെസ്സേജകളിൽ ഉപയോക്താക്കൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഫീച്ചർ കൂടി ചേർത്തിരിക്കുകയാണ് വാട്സ്ആപ്പ്.
അയയ്‌ക്കുന്നതിന് മുമ്പ് യൂസർമാരെ വോയ്‌സ് സന്ദേശങ്ങളുടെ പ്രിവ്യൂ കേൾക്കാൻ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. പുതിയ പ്രിവ്യൂ ഫീച്ചർ ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ഒരു വോയ്‌സ് സന്ദേശം തെറ്റായി റെക്കോർഡുചെയ്യുന്നതിെൻറയും അത് ശരിയാക്കുന്നതിന് മുമ്പ് ഒന്നിലധികം തവണ വീണ്ടും റെക്കോർഡുചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്ന ഒരു രസകരമായ ആനിമേറ്റഡ് വീഡിയോയും ട്വീറ്റിൽ വാട്സ്ആപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
They're not mistakes, they're rehearsals. Now you can preview your voice messages before you hit send. pic.twitter.com/ohnEVrGTvD
— WhatsApp (@WhatsApp) December 14, 2021
പുതിയ 'പ്രിവ്യൂ ഫീച്ചർ' എങ്ങനെ ഉപയോഗിക്കാം...?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.