ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച് ഒക്ടോബറിൽ ഇന്ത്യയിൽ രണ്ട് ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്‌സ്ആപ്പ് അറിയിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പിന് അതേ മാസം തന്നെ 500 പരാതി റിപ്പോർട്ടുകളും ലഭിച്ചു, അവയിൽ 18 എണ്ണത്തിൽ മാത്രമാണ് നടപടി സ്വീകരിച്ചത്.
"ഐടി നിയമങ്ങൾ 2021 അനുസരിച്ച്, ഒക്‌ടോബർ മാസത്തെ ഞങ്ങളുടെ അഞ്ചാമത്തെ പ്രതിമാസ റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചു. ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോർട്ടിൽ ലഭിച്ച ഉപയോക്തൃ പരാതികളുടെയും വാട്ട്‌സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം ചെറുക്കുന്നതിനുള്ള വാട്ട്‌സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു, ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഒക്ടോബർ മാസത്തിൽ വാട്ട്‌സ്ആപ്പ് 2 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചു," - " -വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു.
അതേസമയം, ഒക്ടോബറിൽ തങ്ങൾ 13 ലംഘന വിഭാഗങ്ങളിലായി പ്ലാറ്റ്‌ഫോമിലെ 18.8 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുത്തതായി ഫേസ്ബുക്കും അവരുടെ കംപ്ലയൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 12 വിഭാഗങ്ങളിലായി 3 ദശലക്ഷത്തിലധികം പോസ്റ്റുകൾക്കെതിരെ ഇൻസ്റ്റാഗ്രാമും നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.