ഇത് ഷഓമി 'സൈബർ വൺ'; മനുഷ്യ വികാരങ്ങൾ തിരിച്ചറിയും, കുങ്ഫു പഠിക്കുന്നുണ്ട്, വില 82 ലക്ഷം -വിഡിയോ

മനുഷ്യ വികാരങ്ങൾ തിരിച്ചറിയാൻ കഴിവുന്ന ഹ്യുമനോയ്ഡ് റോബോട്ടിന്റെ പ്രോട്ടോടൈപ്പുമായി ചൈനീസ് ടെക് ഭീമൻ ഷഓമി. സൈബർ വൺ എന്ന പേരിലുള്ള റോബോട്ടിന് വളഞ്ഞിരിക്കുന്ന ഒ.എൽ.ഇ.ഡി പാനലിന്റെ രൂപത്തിലുള്ള മുഖമാണ് നൽകിയിരിക്കുന്നത്. അതിനകത്ത് രണ്ട് കാമറകളും സജ്ജീകരിച്ചിരിക്കുന്നു. അത് ലോകത്തെ ത്രിമാന ദിശയിൽ മനസ്സിലാക്കാനും വ്യക്തികളെ തിരിച്ചറിയാനും സൈബർ വണ്ണിനെ അനുവദിക്കുന്നു.


177 സെന്റീമീറ്റർ വലിപ്പമുള്ള റോബോട്ടിന് 71 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, റോബോട്ടി​നൊപ്പമുള്ള രസകരമായ വിഡിയോ ഷഓമി തലവൻ 'ലൈ ജുൻ' യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുണ്ട്.


വേദിയിലേക്ക് ഒരു പൂവുമായി വന്ന സൈബർ വൺ അത് ലൈ ജുന്നിന് നൽകുകയും സദസ്സിലുള്ളവർക്ക് തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 'നിനക്ക് എന്തൊക്കെ ചെയ്യാൻ കഴിയും'..? എന്ന ഷഓമി തലവന്റെ ചോദ്യത്തിന്, ''ഞാൻ നടക്കാൻ പഠിച്ചു, അതിനാൽ എന്റെ താഴേക്കുള്ള ശരീരത്തിന് ഇപ്പോൾ സ്ഥിരതയില്ലെന്നും കുങ്ഫു നീക്കങ്ങൾ ഞാൻ പരിശീലിക്കുന്നുണ്ടെന്നും'' സൈബർ വൺ മറുപടി നൽകി. കൂടെ കുങ്ഫുവിലെ ഒരു ആക്ഷനും കാണിച്ചുകൊടുത്തു.


എന്തായാലും സദസ്സിലുണ്ടായിരുന്നവർ ആവേശത്തോടെയാണ് സൈബർ വണ്ണിനെ ഏറ്റെടുത്തത്. അവസാനം കൂടെയൊരു സെൽഫിയുമെടുത്താണ് ലൈ ജുൻ സൈബർ വണ്ണിനെ പറഞ്ഞുവിട്ടത്. 

Full View


Tags:    
News Summary - Xiaomi unveils humanoid robot prototype that can read human emotions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT