ന്യൂഡൽഹി: ഇന്ത്യയിൽ യാഹൂവിെൻറ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് അമേരിക്കൻ ടെക് കമ്പനിയായ വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാന്‍സ് ഉള്‍പ്പടെയുള്ള വാര്‍ത്താ - വിനോദ സൈറ്റുകളുടെ പ്രവര്‍ത്തനം ഏതാനും ദിവസങ്ങള്‍ക്കകം നിലക്കും. എന്നാല്‍ യാഹൂ മെയില്‍, യാഹു സെര്‍ച്ച് എന്നിവ രാജ്യത്ത് ലഭ്യമാകും.
ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് 26 ശതമാനത്തില്‍ കൂടുതല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെൻറ് (എഫ്.ഡി.ഐ) വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണമെന്ന് വെറൈസന്‍ മീഡിയ വക്താവ് ഏപ്രില്‍ ബോയ്ഡ് പറഞ്ഞു.
ഒക്ടോബര്‍ മുതലായിരുന്നു മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തി കൊണ്ടുള്ള എഫ്.ഡി.ഐ ചട്ടം രാജ്യത്ത് നടപ്പിലാക്കിയത്. ഡിജിറ്റല്‍ മേഖലയിലടക്കമുള്ളവക്ക് ചട്ടം ബാധകമാണ്. 2020 നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം നടത്തുന്നുണ്ടങ്കിലും വെറൈസണിന് അംഗീകാരം ലഭിച്ചിരുന്നില്ല.
2017 -ലായിരുന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെറൈസണ്‍ എന്ന കമ്പനി യാഹൂവിനെ ഏറ്റെടുക്കുന്നത്. ഈ തീരുമാനത്തിലേക്ക് തങ്ങള്‍ പെട്ടെന്ന് എത്തിചേരുകയല്ലായിരുന്നുവെന്നും പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.