യു.എസിലെ ഒറിഗോണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ എന്‍ജിനീയര്‍മാര്‍ മനുഷ്യനെപോലെ നടക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ കണ്ടത്തെുന്നതില്‍ വിജയിച്ചു. മനുഷ്യനെപോലെ മലകയറുകയും ശരീരത്തിന്‍െറ ബാലന്‍സ് നിലനിര്‍ത്തുകയും ചലനങ്ങളില്‍ കൃത്യത പുലര്‍ത്തുകയും ചെയ്യുക സാങ്കേതികവിദ്യയാണ് കണ്ടുപിടിച്ചത്. ഒരുദശകം മുമ്പ് ഇക്കാര്യത്തില്‍ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ സാധിച്ചിരുന്നില്ല.

കംപ്യൂട്ടര്‍ നിയന്ത്രിതമായി ഒരു റോബോട്ടിനെ ചലിപ്പിക്കുകയാണ് ചെയ്തത്. സ്പ്രിങ് മാസ് എന്നാണ് ഈ പുതിയ സാങ്കേതികതക്ക് ഗവേഷകര്‍ നല്‍കിയ പേര്. മനുഷ്യനെപ്പോലെ നടക്കുകയും ഓടുകയും ചെയ്യുന്ന റോബോട്ടൂകള്‍ യാഥാര്‍ഥ്യമായാല്‍ പുതിയ യുഗം തന്നെ ആരംഭിച്ചേക്കാം. മനുഷ്യനും മൃഗങ്ങളും നടക്കുന്ന രീതി ആഴത്തില്‍ വിലയിരുത്തി രൂപപ്പെടുത്തിയതാണ് സ്പ്രിങ് മാസ് നടത്തം.

ഞരമ്പുകള്‍, കാഴ്ച, മസിലുകള്‍, പേശികള്‍ എന്നിവ ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന ചലനത്തെ ഗവേഷകര്‍ അതേപടി റോബോട്ടിക് സിസ്റ്റത്തിലേക്ക് പകര്‍ത്തുകയായിരുന്നു. നടക്കുന്ന റോബോട്ടുകള്‍ യാഥാര്‍ഥ്യമായാല്‍ വീട്ടിലും ഫാക്ടറികളിലും അഗ്നിശമനസേനയിലും സായുധസേനയിലും ജോലി ചെയ്തുകൊള്ളും. മാത്രമല്ല, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വികലാംഗര്‍ക്ക് നടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.