വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം തന്നെ വൈറസുകളുടെ ലോകവും വളരുന്നുണ്ട്. പലപേരുകളിൽ അറിയപ്പെടുന്ന ഈ വൈറസിനൊപ്പം, കമ്പ്യൂട്ടർ ശൃംഖലകളിൽ അതിക്രമിച്ചു കടക്കുന്ന ഹാക്കർമാരും സൈബർ രംഗത്ത് വലിയ ഭീഷണിയാണ്. ഡിജിറ്റൽ ബാങ്കിങ്ങിനും ഓൺലൈൻ സേവനങ്ങൾക്കും ഇൻറർനെറ്റ് അധിഷ്ടിത ആശയ വിനിമയങ്ങൾക്കും പ്രാധാന്യമേറുമ്പോൾ ഈ മേഖലയിൽ കൂടുതൽ കൂടുതൽ സൈബർ സെക്യൂരിറ്റി വിദഗ്ദരെ രാജ്യം തേടുന്നുണ്ട്. കോവിഡ് കാലത്ത് പ്രത്യേകിച്ച് ആളുകൾ സൈബർ ലോകത്തേക്ക് വ്യാപിച്ചതോടെ, സുരക്ഷയും വളരെ ആവശ്യമായി വന്നിരിക്കുന്നു.
സൈബർ ലോകത്തെ ഓരോ ഇടപാടും സൈബർ അധോലോക സംഘങ്ങളുടെ ആക്രമണങ്ങളുടെ നിഴലിലാണ്. ഒരു വൈറസോ ഒരു നുഴഞ്ഞു കയറ്റക്കാരനോ സിസ്റ്റത്തേയും കമ്പ്യൂട്ടർ ശൃംഖലയെയും തകർത്തേക്കാം. നിങ്ങളുടെ വ്യക്തിപരമോ ഔദ്യോഗികമോ ആയ വിവരങ്ങൾ ചോർത്തപ്പെട്ടെന്നും വരാം. ഇത്തരം കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ സൈബർ നിയമങ്ങളും പരിശീലനം ലഭിച്ച വിദഗ്ദ്ധരും വേണം.
സൈബർ സെക്യൂരിറ്റി മേഖലയിൽ വൈദഗ്ധ്യം തെളിയിച്ച നിരവധി സംഘങ്ങൾ കേരള മണ്ണിലുണ്ട്. ഇത്തരത്തിൽ സൈബർ ലോകത്ത് സുരക്ഷക്കായി ഒത്തു ചേർന്ന് പേരെടുത്ത കൂട്ടായ്മയാണ് 'ഈവിൾ അവേഴ്സ് എക്സ്' (Evil Hours X).
കോഴിക്കോട് സൈബർ പാർക്കിലെ ഒരു കൊച്ചു കൂട്ടായ്മയിൽ നിന്നുമാണ് മികച്ച സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റികളിലൊന്നായി 'ഈവിൾ അവേഴ്സ് എക്സ്' മാറുന്നത്. സൈബർ അറിവുകൾ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് Wattlecorp Cybersecurity Labs എന്ന കമ്പനിയുടെ പുതിയ സംരംഭമായി 'EvilHoursX' എന്ന സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റി രൂപം കൊണ്ടത്. കോഴിക്കോട്ടുകാരായ അഞ്ചു യുവാക്കളായിരുന്നു വലിയ ഉദ്യമത്തിനു പിന്നിൽ.
വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ തന്നെയായിരുന്നു കമ്മ്യൂണിറ്റിയുടെ ആദ്യ ഘട്ട വളർചയും വിപുലീകരണവുമെല്ലാം. അനേകം ചൂടേറിയ ചർച്ചകൾക്കും അറിവുകളുടെ കൈമാറ്റങ്ങളൾക്കും ആ ഗ്രൂപ്പ് ഒരു വേദിയായി തീർന്നു. അംഗങ്ങളുടെ എണ്ണം ദിനം പ്രതി വളരുകയായിരുന്നു, അഞ്ചില്‍ നിന്നും ഇരുനൂറിലേക്ക് കടന്നത് വളരെ പെട്ടെന്നായിരുന്നു. സൈബര്‍ സെക്യൂരിറ്റിയില്‍ തൽപരരായ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളുടെ ഒരു സംഗമ വേദിയായി മാറാൻ കമ്മ്യൂണിറ്റിക്ക് ചുരുങ്ങിയ കാലയിളവിനുള്ളിൽ സാധിച്ചു.
കഴിഞ്ഞ വർഷം കോഴിക്കോട് വച്ച് നടത്തിയ സൗജന്യ സി.ടി.എഫ് ട്രെയിനിങ് ക്ലാസിലൂടെ ആദ്യത്തെ പൊതു പരിപാടിയും ഈ സംഘം നടത്തി. ഇരുപതു പേരുടെ പങ്കാളിത്തത്തോടെ ആദ്യ ക്ലാസ് വിജയകരമായി നടത്താന്‍ സാധിച്ചത് സംഘത്തിന് കൂടുതല്‍ ആത്മ വിശ്വാസവും പ്രചോദനവുമേകി. ഇതോടെ, കമ്മ്യൂണിറ്റിയുടെ ഭാഗമായി പ്രവർത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഒരു കൂട്ടം യുവാക്കള്‍ മുന്നോട്ട് വന്നതും ഒരു വലിയ വഴിത്തിരിവായി തീർന്നു. ഒരു നീണ്ട യാത്രയുടെ ഗംഭീര തുടക്കമായി ആ പരിപാടി മാറുകയായിരുന്നു.
'ഹാക്ക് എ ഡേ' എന്ന പേരില്‍ 2020 ഫെബ്രുവരിയില്‍ നടത്തിയ പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. OSINT, SSH, Privilege escalation എന്നീ വിഷയങ്ങളിലായി സൗജന്യ ക്ലാസുകൾ നൽകി. മികച്ച അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമായി ഒരുപാട് പേർ മുന്നോട്ടു വന്നതോടെ സംഘത്തിന് അംഗങ്ങളുടെ എണ്ണം വീണ്ടും വർധിച്ചു.
കോവിഡ് കാലത്ത് പരിമിതികൾക്കിടയിൽ നടത്തിയ വിർച്വൽ ഇവൻറ് കമ്മ്യൂണിറ്റിയുടെ ജൈത്ര യാത്രയിലെ ഒരു വലിയ നാഴികക്കല്ലായി മാറി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക വാര സൈബർ സെക്യൂരിറ്റി വിർച്വൽ ഇവൻറ് ആയിരുന്നു അത്. സൈബർ സെക്യൂരിറ്റിയിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ തൊട്ട് ഏറ്റവും വിദഗ്ധമായ തലങ്ങളിലുള്ള വിഷയങ്ങൾ വരെ ഈ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു. കാലിക്കറ്റ് ഫോറം ഫോർ ഐ. ടിയും കേരള പോലീസ് സൈബർഡോമുമായുള്ള പങ്കാളിത്തത്തോടെ ഈ പരിപാടിയെ കൂടുതൽ ജന ശ്രദ്ധേ നേടി. ഇൻട്രൊഡക്ഷൻ ടു സൈബർ സ്പേസ്, ലിനക്സ് ബേസിക്സ്, OSINT, ഇൻട്രൊഡക്ഷൻ ടു ഹാക്കിങ് പ്ലാറ്റഫോംസ്, ബേസിക്സ് ഓഫ് വെബ് പെൻടെസ്റ്റിംഗ്, ബഗ്ഗ് ബൗണ്ടി ഹണ്ടിങ് തുടങ്ങിയ വിഷയങ്ങളിലായി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖരായ സൈബർ സെക്യൂരിറ്റി വിദഗ്ധരുടെ ക്ലാസുകൾ ഉൾ കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയിൽ നൂറു കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്.
രാജ്യത്തെ സൈബർ സെക്യൂരിറ്റി മേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ സംഘം വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ പേജുകളുടെയും യൂട്യൂബ് ചാനലിെൻറയും പ്രകാശനത്തിനായുള്ള ഒരുക്കത്തിലാണ്. സൈബർ സുരക്ഷയുമായി ബന്ധപെട്ട സംശയങ്ങൾക്കും നിർദേശങ്ങൾക്കും സമീപിക്കുന്നവർക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട് ഈ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.