ബംഗളൂരു: വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കുന്നത് ബുദ്ധിമുേട്ടറിയ ദൗത്യമാ ണെന്ന് ചന്ദ്രയാൻ-1 പ്രോജക്ട് ഡയറക്ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈ. ഒാർബിറ്റർ പ് രവർത്തനക്ഷമമാണെന്നതിനാൽ ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ട്. മൃദുവിറക്കത്തിന് പറ്റിയ ഭാഗത്തല്ല ലാൻഡറിനെ കണ്ടെത്തിയത്. അവിടെ തടസ്സങ്ങളുണ്ടായേക്കാം.
അവ വിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് തടസ്സമാവാം. ദൗത്യം വിജയകരമാവാൻ ഒാർബിറ്ററും ലാൻഡറും തമ്മിൽ ഇരുദിശയിലും വിനിമയം നടക്കേണ്ടതുണ്ട്. എന്നാൽ, ഒരു ദിശയിലെങ്കിലും വിനിമയം പുനഃസ്ഥാപിക്കാൻ ശ്രമിക്കാം. അപകട സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടാണ് ലാൻഡറിെൻറ രൂപകൽപന. ഇറങ്ങുന്ന സമയത്ത് ഉപരിതലത്തിലെ ഗർത്തത്തിൽ വീണാലും സിഗ്നലുകൾ ലഭിക്കുംവിധമാണ് അത്. ചെറിയ ഗർത്തങ്ങളിലാണ് വീണതെങ്കിൽ സിഗ്നലുകൾ ലഭിക്കും.
ഒാർബിറ്ററിന് എപ്പോഴും ലാൻഡറുമായി ബന്ധപ്പെടാനാവില്ല. ഒരു സമയം അഞ്ചു മുതൽ 10 മിനിറ്റുവരെ മാത്രമേ ബന്ധെപടാനാവൂ. വിനിമയം പുനഃസ്ഥാപിക്കുന്നത് തന്ത്രപരമായ പ്രവർത്തനമാണെന്നും നമ്മുടെ ശാസ്ത്രജ്ഞർക്ക് അതിന് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.