ഡിസ്നി വേൾഡിന്​ മുകളിലൂടെ പറന്നുപൊങ്ങുന്ന ഫാൽക്കൺ 9 റോക്കറ്റ്​; ഗംഭീര ചിത്രങ്ങളുമായി ഡിസ്നിയിലെ ഫോട്ടോഗ്രാഫർമാർ

സ്​പേസ്​ എക്​സി​െൻറ ഫാൽകൺ 9 എന്ന റോക്കറ്റ്​ നാല്​ യാത്രികരുമായി അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലേക്ക്​ പുറപ്പെട്ടത്​ കഴിഞ്ഞ വെള്ളിയാഴ്​ച്ചയായിരുന്നു. നാസയ്​ക്ക്​ വേണ്ടിയുള്ള പുതിയ ദൗത്യമായ 'ക്രൂ 2'-​െൻറ ഭാഗമായി യുഎസ്, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല്​ പേർ 23 മണിക്കൂറുകൾ നീണ്ട യാത്രക്ക്​ ശേഷം ശനിയാഴ്​ച്ച ബഹിരാകാശ നിലയത്തിലെത്തി. അവർ ആറ്​ മാസം അവിടെ ചെലവിടും.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ഫാൽക്കൾ 9​െൻറ വിക്ഷേപണം ഒരു അദ്​ഭുതക്കാഴ്​ച്ച തന്നെയായിരുന്നു. ആ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമായിരുന്നു ലോകപ്രശസ്​തമായ ഡിസ്നി വേൾഡ്​. ഡിസ്നിയിൽ പോയി അതിന്​ സാക്ഷിയാകാൻ കഴിയാത്തവർക്കായി അതി​െൻറ മനോഹരമായ ചിത്രങ്ങൾ ഡിസ്നിയിലെ ഫോ​േട്ടാഗ്രാഫർമാർ പകർത്തുകയും ചെയ്​തു.

ഡേവിഡ് റോക്ക്, കെൻറ്​ ഫിലിപ്സ് എന്നിവരാണ്​ ചിത്രങ്ങൾ പകർത്തിയത്​. ഹോളിവുഡ് സ്റ്റുഡിയോയുടെയും മാജിക് കിംഗ്ഡം പാർക്കി​െൻറയും അകമ്പടിയോടെയുള്ള വിക്ഷേപണത്തി​െൻറ ചിത്രങ്ങൾ കണ്ണിന്​ കുളിർമ പകരുന്നത്​ തന്നെയാണ്​. വിദൂരതയിൽ നിന്ന്​ ദൃശ്യങ്ങൾ കണ്ടവർക്ക്​ ഒരു മാജിക്കൽ അനുഭവം ചിത്രങ്ങൾ സമ്മാനിച്ചേക്കും.

സ്​പേസ്​ എക്​സ്​ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്​. കൂടാതെ റോക്കറ്റ് ബൂസ്റ്ററും കാപ്സ്യൂൾ പേടകവും പുനരുപയോഗിച്ചുകൊണ്ട്​ നാസയ്​ക്കായി നടത്തുന്ന ആദ്യത്തെ ദൗത്യം കൂടിയായിരുന്നു ക്രൂ 2. കഴിഞ്ഞ മെയ്​ മാസം മറ്റൊരു ദൗത്യത്തിന്​ ഉപയോഗിച്ച ഡ്രാഗൺ കാപ്​സ്യൂൾ എന്ന പേടകമാണ്​ വെള്ളിയാഴ്​ച്ച നടത്തിയ ദൗത്യത്തിലും ഉപയോഗിച്ചത്​.




Tags:    
News Summary - Disney photographers capture truly cinematic photos of SpaceXs Falcon 9 rocket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.