ച​ന്ദ്രന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ച​ന്ദ്ര​യാ​ൻ-2 VIDEO

ബം​ഗ​ളൂ​രു: ച​ന്ദ്രന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ ച​ന്ദ്ര​യാ​ൻ-2 പേടകം പുറത്തുവിട്ടു. ചന്ദ്രന്‍റെ ഉപരിതലത്തി ൽ നിന്ന് 2650 കിലോ മീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ചന്ദ്രയാൻ 2 പേടകം പുറത്തുവിട്ടത്. കൂടാതെ അപ്പോളോ ഗർത്തവും മെർ ഒാറിയന്‍റലും ഐ.എസ്.ആർ.ഒ പുറത്തുവിട്ട ചിത്രത്തിൽ കാണാൻ സാധിക്കും.

538 കിലോമീറ്റർ വ്യാസമുള്ള അപ്പോളോ ഗർത്തം ചന്ദ്രന്‍റെ ദക്ഷിണ ഗോളാര്‍ദ്ധത്തിലാണുള്ളത്. 1968 മുതൽ 72 വരെ നാസ നടത്തിയ അപ്പോളോ ചാന്ദ ്ര പര്യവേക്ഷണത്തിന്‍റെ സ്മരണാർഥമാണ് ഗർത്തത്തിന് അപ്പോളോ ഗർത്തം എന്ന് നാമകരണം നൽകിയത്. അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ രൂപം കൊണ്ട ഇരുണ്ട നിറത്തിലുള്ള കൂറ്റൻ സമതലങ്ങളാണ് മെർ ഒാറിയന്‍റൽ.

നിലവിൽ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ അ​ടു​ത്ത ദൂ​ര​മാ​യ (പെരിജി) 118 കി​ലോ​മീ​റ്റ​റിലും കൂ​ടി​യ ദൂ​ര​മാ​യ (അപോജി) 4412 കി​ലോ​മീ​റ്റ​റിലുമാണ് പേടകം വലം വെക്കുന്നത്.

ചാ​ന്ദ്ര​പ​ഥ​ത്തി​ലെ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ര​ണ്ടാം​ഘ​ട്ട ദൗ​ത്യം ആ​ഗ​സ്​​റ്റ് 28ന് (178x1411) ​പു​ല​ർ​ച്ചെ 5.30നും 6.30​നും ഇ​ട​യി​ൽ ന​ട​ക്കും. പി​ന്നീ​ട് ആ​ഗ​സ്​​റ്റ് 30 (126x164), സെ​പ്റ്റം​ബ​ർ ഒ​ന്ന് (114x128) എ​ന്നീ തീ​യ​തി​ക​ളി​ലാ​യും ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ന​ട​ക്കും. തു​ട​ർ​ന്ന് ച​ന്ദ്ര​​​​​െൻറ 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പേ​ട​കം പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഒാ​ർ​ബി​റ്റ​റി​ൽ​ നി​ന്ന്​ വി​ക്രം ലാ​ൻ​ഡ​ർ വേ​ർ​​പെ​ടും.

സെപ്റ്റംബർ ഏഴിനാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിർണായകമായ സോഫ്റ്റ് ലാൻഡിങ് നടത്തുക.

Full View
Tags:    
News Summary - first Moon image captured by Chandrayaan2 -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.