ബംഗളൂരു: െഎ.എസ്.ആർ.ഒയുടെ ജി.സാറ്റ് 17 വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കൗറോ ഏരിയൻ സ്പേസിൽനിന്ന് ഏരിയൻ 5 റോക്കറ്റിെൻറ ചിറകിലേറിയായിരുന്നു ഭ്രമണപഥത്തിലേക്കുള്ള യാത്ര. ഹെല്ലാസ് സാറ്റ് ത്രീ -ഇൻമർസാറ്റ് എസ് ഇഎഎൻ ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 2.29നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും ഏതാനും മിനിറ്റുകൾ വൈകി 2.45നായിരുന്നു ജിസാറ്റ് 17 കുതിച്ചുയർന്നത്. വാർത്താവിനിമയ രംഗത്ത് ഇന്ത്യക്ക് സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് ഭ്രമണപഥത്തിലെത്തിക്കുന്ന ജി.സാറ്റ് 17ന് 15 വർഷമാണ് പ്രവർത്തന കാലാവധി. വാർത്താവിനിമയ സേവനങ്ങൾ, കാലാവസ്ഥ നിരീക്ഷണം, രക്ഷാപ്രവർത്തനം എന്നിവക്ക് ഉപഗ്രഹം കരുത്താകും.
3477 കിലോയുള്ള ഉപഗ്രഹം വിക്ഷേപിച്ച് 39 മിനിറ്റിനുശേഷം ലോഞ്ച് വെഹിക്കിളിൽനിന്ന് വേർപ്പെട്ട് ഭ്രമണപഥത്തിലെത്തിയതോടെ െഎ.എസ്.ആർ.ഒ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (എം.സി.എഫ്) ഇതിെൻറ നിയന്ത്രണം ഏറ്റെടുത്തു. ഉപഗ്രഹത്തിെൻറ പ്രവർത്തനം തൃപ്തികരമാണെന്ന് െഎ.എസ്.ആർ.ഒ അറിയിച്ചു. െഎ.എസ്.ആർ.ഒയുടെ ഇൗ മാസം വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്.
ജൂൺ അഞ്ചിന് ജി.എസ്.എൽ.വി മാർക്ക് ത്രീയും ജൂൺ 23ന് പി.എസ്.എൽ.വി സി-38 ഉം ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനത്തിന് നിലവിൽ 3000 കിലോവരെ ശേഷിയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. അതിനാലാണ് വിദേശ ഏജൻസിയുടെ സഹായം തേടിയിരുന്നത്. ഇതിന് ഇരട്ടി ചെലവ് വരും.
എന്നാൽ, ഭാരക്കൂടുതലുള്ള വാഹനങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ജി.എസ്.എൽ.വി മാർക്ക് മൂന്നിെൻറ വിക്ഷേപണത്തിലൂടെ കഴിഞ്ഞു. വൈകാതെ ഭാരക്കൂടുതലുള്ള ഉപഗ്രഹങ്ങളും ഇന്ത്യയിൽനിന്നുതന്നെ ബഹിരാകാശത്തെത്തിക്കാനാവുമെന്നാണ് െഎ.എസ്.ആർ.ഒയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.