മുംബൈ: മഹാരാഷ്ട്രയിലെ ഒരു കാട്ടിൽ വെച്ച് പകർത്തിയ പാമ്പുകളുടെ ഭീതിപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച് ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദ. വലിപ്പമേറിയ മൂന്ന് മൂർഖൻമാർ ഒരു മരത്തിൽ ചുറ്റിപ്പിണർന്ന് നിൽക്കുന്ന ചിത്രമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മൂന്ന് പാമ്പുകളും ഫണം വിടർത്തി കാമറയ്ക്ക് പോസ് ചെയ്യുന്ന രീതിയിലാണുള്ളത്. 'ഒരേ സമയം മൂന്ന് നാഗങ്ങൾ നിങ്ങളെ അനുഗ്രഹിക്കുേമ്പാൾ' - സുശാന്ത നന്ദ അടിക്കുറിപ്പായി എഴുതി.
Blessings...
— Susanta Nanda IFS (@susantananda3) November 16, 2021
When three cobras bless you at the same time.
🎬:Rajendra Semalkar. pic.twitter.com/EZCQTumTwT
'ഇന്ത്യൻ വൈൽഡ് ലൈഫ്' എന്ന ഒരു ലക്ഷത്തിലധികം മെമ്പർമാരുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ആദ്യമായി പാമ്പുകളുടെ ചിത്രങ്ങൾ വന്നത്. പാമ്പിനെ എവിടെ നിന്നോ രക്ഷപ്പെടുത്തി മഹാരാഷ്ട്രയിലെ അമ്രാവതി ജില്ലയിലെ ഹരിസൽ വനത്തിൽ വിട്ടതായിരുന്നു. രാജേന്ദ്ര സെമാൽക്കർ എന്നയാളാണ് പാമ്പുകളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചത്.
എന്തായാലും പാമ്പിന്‍റെ ചിത്രം കണ്ട നെറ്റിസൺസ് അവരുടെ ഭീതി കമന്‍റ് ബോക്സിൽ അറിയിക്കുകയും ചെയ്തു. 'അവ മനോഹരമാണ്, പക്ഷേ അകലെ നിന്ന് മാത്രം. അടുത്ത് നിന്നാണെങ്കിൽ, ഭയന്ന്വിയർത്തുപോകും...' -ഒരാൾ കുറിച്ചു. "അടുത്ത നാനോ സെക്കൻഡിൽ ഞാൻ ആ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനാകുമായിരുന്നു." -ഇങ്ങനെയായിരുന്നു മറ്റൊരാൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.