െഎ.ആർ.എൻ.എസ്.എസ് -1എച്ച് വിക്ഷേപണം പരാജയം 

ബം​ഗ​ളൂ​രു: ഗ​തി​നി​ർ​ണ​യ​ത്തി​നാ​യു​ള്ള നാ​വി​ക് ശ്രേ​ണി​യി​ലെ എ​ട്ടാ​മ​ത്തെ ഉ​പ​ഗ്ര​ഹ​മാ​യ ഐ.​ആ​ർ.​എ​ൻ.​എ​സ്.​എ​സ്-1​എ​ച്ചി​​​െൻറ വി​ക്ഷേ​പ​ണം പ​രാ​ജ​യം.  വൈ​കീ​ട്ട് ഏ​ഴി​ന് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ കു​തി​ച്ച ഉ​പ​ഗ്ര​ഹ​ത്തി​ന്​ പി.​എ​സ്.​എ​ൽ.​വി -സി 39 ​റോ​ക്ക​റ്റി​ൽ നി​ന്ന്​ വേ​ർ​പെ​ടാ​നാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പ​രാ​ജ​യ​മാ​യ​ത്.  ദൗ​ത്യം പ​രാ​ജ​യ​പ്പെ​െ​ട്ട​ന്ന്​ ​െഎ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ.​എ​സ്​ കി​ര​ൺ കു​മാ​ർ സ്​​ഥി​രീ​ക​രി​ച്ചു.

2013ൽ ​വി​ക്ഷേ​പി​ച്ച പ്ര​ഥ​മ ഉ​പ​ഗ്ര​ഹം ഐ.​ആ​ർ.​എ​ൻ.​എ​സ്.​എ​സ് -1എ ​ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. 1എ ​ഉ​പ​ഗ്ര​ഹ​ത്തി​ലെ മൂ​ന്ന് റൂ​ബീ​ഡി​യം അ​റ്റോ​മി​ക് ക്ലോ​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. ക്ലോ​ക്കു​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് 1425 കി​ലോ ഭാ​ര​മു​ള്ള 1എ​ച്ച് ഉ​പ​ഗ്ര​ഹം  വി​ക്ഷേ​പി​ച്ച​ത്. ആ​ദ്യ ഉ​പ​ഗ്ര​ഹ​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ​മൂ​ലം നാ​വി​കി​​െൻറ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. 221 കോ​ടി​യാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള്ള ചെ​ല​വ്.  

2016 ഏ​പ്രി​ൽ 28ന് ​ശ്രേ​ണി​യി​ലെ ഏ​ഴാ​മ​ത്തെ ഉ​പ​ഗ്ര​ഹം ഐ.​ആ​ർ.​എ​ൻ.​എ​സ്.​എ​സ് -1 ജി ​വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ലൂ​ടെ സ്വ​ന്ത​മാ​യി ഗ​തി​നി​ര്‍ണ​യ സം​വി​ധാ​ന​മു​ള്ള (നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​നം) രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യി​രു​ന്നു. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന, ജ​പ്പാ​ൻ, യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ എ​ന്നി​വ​യാ​ണ് സ്വ​ന്ത​മാ​യി ഗ​തി​നി​ര്‍ണ​യ സം​വി​ധാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ൾ. അ​മേ​രി​ക്ക​യു​ടെ ഗ്ലോ​ബ​ല്‍ പൊ​സി​ഷ​നി​ങ് സം​വി​ധാ​ന​ത്തോ​ട് (ജി.​പി.​എ​സ്) കി​ട​പി​ടി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ഗ​തി​നി​ര്‍ണ​യ സം​വി​ധാ​ന​വും. ഐ.​ആ​ർ.​എ​ൻ.​എ​സ്.​എ​സ് ആ​ഗോ​ള​ത​ല​ത്തി​ല്‍ സേ​വ​നം ന​ല്‍കി​ല്ലെ​ങ്കി​ലും രാ​ജ്യ​വും 1,500 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വും ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​കും. 

Tags:    
News Summary - IRNSS-1H launch by ISRO failed–Technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.