'ബഹിരാകാശ ഒളിംപിക്​സു'മായി​ നാസയുടെ ബഹിരാകാശയാത്രികർ; മത്സരയിനങ്ങളായി നീന്തലും ഹാൻഡ്​ബാളും ഷൂട്ടിങ്ങും -വിഡിയോ

രണ്ടാഴ്ച നീണ്ടുനിന്ന ടോക്യോ ഒളിംപിക്​സിന്​ തിരശ്ശീല വീഴുകയാണ്​. കോവിഡ്​ മഹമാരിയുടെ പ്രതിസന്ധി നിറഞ്ഞ കാലത്ത്​ കായിക മാമാങ്കം വിജയകരമായി നടത്താൻ കഴിഞ്ഞതി​െൻറ നിർവൃതിയിലാണ്​ ജപ്പാൻ. എന്നാൽ, ടോക്യോ ഒളിംപിക്​സി​െൻറ സമാപന ചടങ്ങുകൾ പുരോഗമിക്കവേ, ബഹിരാകാശത്ത് മറ്റൊരു ഒളിംപിക്​സും നടന്നു. നാസയുടെ ബഹിരാകാശയാത്രികരാണ്​ അന്താരാഷ്​ട്ര ബഹിരാകാശനിലയിത്തിൽ (ഐ.എസ്.എസ്) 'സ്​പേസ്​​ ഒളിംപിക്​സ്​' സംഘടിപ്പിച്ചത്​. ശൂന്യാകാശത്തെ കായിക മാമാങ്കത്തി​െൻറ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്​.

ഫ്രഞ്ച്​ ബഹിരാകാശയാത്രികൻ തോമസ്​ പെസ്​ക്വെറ്റാണ്​ 'ബഹിരാകാശ ഒളിംപിക്​സി​െൻറ രസകരമായ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. ഐ.എസ്.എസ് ക്രൂ മെമ്പർമാർ രണ്ട്​ ടീമുകളായി തിരിഞ്ഞാണ്​ ലോകത്തിലെ ആദ്യത്തെ സ്​പേസ്​ ഒളിംപിക്​സ്​ സംഘടിപ്പിച്ചത്​.

ഇലോൺ മസ്​കി​െൻറ സ്​പേസ്​ എക്​സ്​ ക്രൂ ​ഡ്രാഗൺ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയവരുടെ ടീമായ 'ടീം ​ഡ്രാഗൺ', നാസയുടെ ബഹിരാകാശയാത്രികൻ മാർക്ക് വന്ദേ ഹേയ്, റോസ്കോസ്മോസിലെ പ്യോട്ടർ ഡുബ്രോവ്, ഒലെഗ് നോവിറ്റ്സ്കി എന്നിവരുടെ ടീമായ 'സോയൂസ്​' എന്നിവർ തമ്മിലായിരുന്നു മത്സരം. ബഹിരാകാശയാത്രികരായ ഷെയ്ൻ കിംബ്രോ, മേഗൻ മക് ആർതർ, ജാക്സ ബഹിരാകാശയാത്രികൻ അകിഹികോ ഹോഷൈഡ്, ഇഎസ്എ ബഹിരാകാശയാത്രികൻ തോമസ് പെസ്ക്വെറ്റ് എന്നിവരായിരുന്നു ഡ്രാഗൺ ടീമിലുണ്ടായിരുന്നത്​.

ബഹിരാകാശ ഒളിംപിക്​സിലെ മത്സര ഇനങ്ങളും ഏറെ രസകരമാണ്​. നീന്തലും ഹാൻഡ്​ബാളുമൊക്കെയുണ്ട്​. എന്നാൽ, ഗുരുത്വാകർഷണം കുറഞ്ഞ, അന്തരീക്ഷമില്ലാത്ത ബഹിരാകാശത്ത് അവയുടെ പേരും മത്സര രീതിയും ചെറുതായൊന്ന്​ മാറ്റിയിട്ടുണ്ട്​. ഒളിംപിക്​സിലെ മത്സര ഇനങ്ങളായ സിൻക്രനൈസ്​ഡ്​​ സ്വിമ്മിങ്​ (ഇപ്പോൾ ആർട്ടിസ്റ്റിക്​ സ്വിമ്മിങ്​) സിൻക്രനൈസ്​ഡ്​​ ഫ്​ളോട്ടിങ്ങായി മാറി. അതുപോലെ ഹാൻഡ്​ബാളിനെ നോ-ഹാൻഡ്​ബാൾ എന്നാണ്​ വിളിക്കുന്നത്​.

വിഡിയോയിൽ, നോ-ഹാൻഡ് ബോൾ ഗെയിമിൽ ഇരു ടീമുകളും പരസ്പരം മത്സരിക്കുന്നത് കാണാം. കളിക്കാർ അവരുടെ ശരീരഭാഗങ്ങൾ കൊണ്ട്​ സ്പർശിക്കാതെ ഹാച്ച് സീലുകൾക്കുള്ളിലൂടെ ഒരു പിങ്​ പോങ്​ ബോൾ കടത്തിവിട്ടാലാണ്​ സ്​കോർ ലഭിക്കുക. ഗുരുത്വാകർഷണമില്ലാത്തതിനാൽ ക്രൂ അംഗങ്ങൾ ഒഴുകി നടക്കുന്ന പന്തിനെ ശ്വാസം മാത്രം ഉപയോഗിച്ച്​ വേണം നിയന്ത്രിക്കാൻ.

നീന്തൽ താരങ്ങളുടെ അതിമനോഹരമായ നൃത്തം ആസ്വദിക്കാൻ കഴിയുന്ന മത്സരയിനമാണ്​ സിൻക്രനൈസ്​ഡ്​​ സ്വിമ്മിങ്. അതി​െൻറ ബഹിരാകാശ വേർഷനായ ​സിൻക്രനൈസ്​ഡ്​ ഫ്​ളോട്ടിങ്ങിൽ മാറ്റുരച്ച സോയൂസ് ടീമി​െൻറ വിഡിയോയാണ്​ പുറത്തുവിട്ടിരിക്കുന്നത്​. ഭാരമില്ലാ അവസ്ഥയിൽ ഒഴുകിനടന്നുള്ള ബഹിരാകാശ യാത്രികരുടെ ഡാൻസിങ്ങും രസകരമായിരുന്നു. വൈറ്റ്​ലസ്​ ഷാർപ്പ്​ ഷൂട്ടിങ്ങും സ്​പേസ്​ ഒളിംപിക്​സി​െൻറ ഭാഗമായി മാറിയിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.