ലണ്ടൻ: മഹാവിസ്ഫോടനത്തിനുടൻ രൂപപ്പെട്ട ആദ്യ നക്ഷത്രങ്ങളിലേതെന്നുകരുതുന്ന പ്രകാശം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഫെബ്രുവരി 28ന് പുറത്തിറങ്ങിയ ‘നാച്വർ’ മാസികയാണ് അപൂർവ കണ്ടുപിടിത്തത്തെക്കുറിച്ച് റിേപ്പാർട്ട് പുറത്തുവിട്ടത്. ശതകോടിക്കണക്കിന് വർഷം മുമ്പ് മഹാവിസ്ഫോടനത്തോടെ രൂപമെടുത്ത പ്രപഞ്ചത്തെക്കുറിച്ച പഠനങ്ങൾക്ക് നിർണായകമാകുന്നതാണ് പുതിയ കണ്ടെത്തലെന്ന് അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ജ്യോതിശാസ്ത്രജ്ഞൻ ജുഡ് ബോമാൻ പറഞ്ഞു. മഹാ വിസ്േഫാടനം നടന്ന് ദീർഘകാലം പ്രപഞ്ചം മുഴുക്കെ ഇരുട്ടായിരുന്നുവെന്നാണ് നിഗമനം.
‘ഇരുണ്ടകാലം’ എന്നു വിളിക്കുന്ന കാലത്തിനുശേഷം 18 കോടി കൊല്ലങ്ങൾക്ക് മുമ്പാണ് ലോകം വീണ്ടും വെളിച്ചത്തിലേക്ക് ഉണരുന്നത്. പൊട്ടിത്തെറിയെതുടർന്ന് രൂപപ്പെട്ട അയോണൈസ്ഡ് പ്ലാസ്മ തണുപ്പ് ഹൈഡ്രജൻ ആറ്റങ്ങളാകുകയും ഇവയിൽ നിന്ന് നക്ഷത്രങ്ങൾ രൂപമെടുക്കുകയും െചയ്തു. ആദ്യമായി രൂപം പ്രാപിച്ച നക്ഷത്രങ്ങളിൽ നിന്നുള്ള രശ്മികൾ ആസ്ട്രേലിയയിലെ മർക്കിസൺ റേഡിയോ ആസ്ട്രോണമി നിരീക്ഷണ കേന്ദ്രത്തിലെ ടെലിസ്കോപ്പിലാണ് പതിഞ്ഞത്.
കഴിഞ്ഞ 12 വർഷമായി ഇൗ രശ്മികൾ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു ബോമാനും സംഘവും. പുതിയ കണ്ടെത്തൽ ശാസ്ത്രലോകത്തെ ഏറെയായി ചൂഴ്ന്നുനിൽക്കുന്ന നിരവധി നിഗൂഢതകൾ ചുരുളഴിക്കുന്നതിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.