ജനീവ: ഭൂമിക്ക് സമാനമായ റോസ് 128 ബി എന്ന ഗ്രഹത്തെ കണ്ടെത്തി. റോസ് 128 എന്ന കുഞ്ഞൻ നക്ഷത്രത്തെ ചുറ്റിയാണ് ഇൗ ഗ്രഹം സഞ്ചരിക്കുന്നത്. വലുപ്പത്തിലും സ്വഭാവത്തിലും ഭൂമിയോട് സാദൃശ്യമുള്ള ഇൗ ഗ്രഹം അന്യഗ്രഹ ജീവികളെ ഉൾക്കൊള്ളാനുള്ള സാധ്യത ഏറെയാണെന്നും ജ്യോതി ശാസ്ത്രജ്ഞർ പറയുന്നു.
സമശീതോഷ്ണവും ശാന്തവുമായ അന്തരീക്ഷമുള്ള റോസ് 128 ചിലിയിലെ ലാ സില്ല ഒബ്സർവേറ്ററിയിലെ െെഹ ആക്യുറസി റേഡിയൽ വെലോസിറ്റി പ്ലാനറ്റ് സെർച്ചർ(ഹാർപ്സ്) ആണ് കണ്ടെത്തിയത്. റോസ് 128 എല്ലാ 9.9 ദിവസം കൂടുേമ്പാഴും സൂര്യനെ അല്ലാത്ത മറ്റൊരു നക്ഷത്രത്തെ ചുറ്റുന്നതായും ഹാർപ്സിലെ ഗവേഷകർ കണ്ടെത്തി. ആകാശ മണ്ഡലത്തിൽ സർവസാധാരണയായി കാണുന്നവയാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. ഭൂമിയിൽനിന്നും കാണാൻ കഴിയുന്നതും മിന്നിത്തിളങ്ങുന്നതുമായ ഇവ പൊതുവെ സൂര്യനോട് രൂപ സാദൃശ്യമുള്ളവയാണ്. ഭൂരിഭാഗം ചുവന്ന കുള്ളൻ നക്ഷത്രങ്ങളും വല്ല
േപ്പാഴും മാത്രം ഭ്രമണപഥത്തിലെത്തി മിന്നിത്തിളങ്ങുന്നവയും മാരകമായ അൾട്രാവയലറ്റ് രശ്മികൾ പുറെപ്പടുവിക്കുന്നവയുമാണ്. എന്നാൽ, റോസ് 128 ബി ഇവയിൽ നിന്ന് വ്യത്യസ്തമായി ശാന്തമായതും ജീവന് നിലനിൽക്കാൻ ഏറെ അനുകൂലമായ സാഹചര്യവുമുള്ള നക്ഷത്രമാണെന്നാണ് കണ്ടെത്തൽ. ഭൂമിയിൽ നിന്നും 11പ്രകാശവർഷം ദൂരെയുള്ള റോസ് 128, ഏകദേശം 79,000 വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ തൊട്ടടുത്ത നക്ഷത്രവുമായി മാറുമെന്ന് ഫ്രാൻസിലെ ഗ്രനോബിൾ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ സേവ്യർ ബോൺഫിൽസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.