??????? ???????????

രസതന്ത്ര നൊ​േബൽ ജേതാവ്​ ഷിമോമുറ നിര്യാതനായി

ടോ​ക്യോ: ജ​പ്പാ​നി​ലെ സ​മു​ദ്ര​ജീ​വ​ശാ​സ്​​ത്ര​ജ്ഞ​നും ര​സ​ത​ന്ത്ര നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ഒ​സാ​മു ഷി​മോ​മു​റ നി​ര്യാ​ത​നാ​യി. 90 വ​യ​സ്സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മ​ര​ണ​മെ​ന്ന്​ നാ​ഗ​സാ​ക്കി സ​ർ​വ​ക​ലാ​ശാ​ല വൃ​ത്ത​ങ്ങ​ളാ​ണ്​ അ​റി​യി​ച്ച​ത്.

അ​ർ​ബു​ദ​പ​ഠ​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ക​മാ​യ ജെ​ല്ലി​ഫി​ഷ്​ പ്രോ​ട്ടീ​നി​​െൻറ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ 2008ലാ​ണ്​ ഷി​മോ​മു​റ​ക്ക്​ അ​മേ​രി​ക്ക​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കൊ​പ്പം നൊ​ബേ​ൽ പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്. 1928ൽ ​ക്യോേ​ട്ടാ​വി​ൽ ജ​നി​ച്ച ഷി​മോ​മു​റ, നാ​ഗ​സാ​ക്കി​യി​ലാ​ണ്​ പ​ഠി​ച്ച​ത്.

1945ലെ ​ആ​ണ​വാ​യു​ധാ​ക്ര​മ​ണ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട ഷി​മോ​മു​റ ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ പ​ഠ​നം നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. പി​ന്നീ​ട്​ ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദ​മെ​ടു​ത്ത്​ യു.​എ​സി​ലേ​ക്ക്​ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​ കു​ടി​യേ​റി. യു.​എ​സി​ൽ ദീ​ർ​ഘ​കാ​ലം ക​ഴി​ഞ്ഞ്​ പി​ന്നീ​ട്​ ജ​പ്പാ​നി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Nobel chemistry laureate Shimomura passes away at 90 -technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.