സ്റ്റോക്ഹോം: സൂക്ഷ്മവും തണുത്തുറഞ്ഞതുമായ ജൈവ തന്മാത്രകളുടെ ഘടന പകർത്തുന്നതിനുള്ള ലളിതവും ഫലപ്രദവുമായ ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി സംവിധാനം വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽ പുരസ്കാരം. സ്വിറ്റ്സര്‍ലൻഡുകാരനായ ജാക് ദുബാഷെ, ജർമൻകാരനായ ജൊവോകിം ഫ്രാങ്ക്, സ്കോട്ട്ലന്‍ഡ് സ്വദേശിയായ റിച്ചാര്‍ഡ് ഹെേൻറഴ്സണ് എന്നിവർ ചേർന്നാണ് പുരസ്കാരം പങ്കിട്ടതെന്ന് സ്റ്റോക്ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സമിതി അറിയിച്ചു.
പുതിയ സാേങ്കതികവിദ്യയോടെ ജൈവതന്മാത്രകളുടെ ത്രിമാന ഘടന നിരന്തരം സൃഷ്ടിക്കാൻ കഴിയുമെന്ന് പുരസ്കാര സമിതി വിലയിരുത്തി.
മരുന്നുകൾ വികസിപ്പിക്കുന്നതടക്കം നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ അടിസ്ഥാന അറിവ് പകരുന്നതും വൈറസുകളുടെയും പ്രോട്ടീനുകളുടെയും കോശങ്ങളുടെ ഘടനയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും സഹായകരമാണ് കണ്ടെത്തൽ.
ബ്രസീലിൽ മസ്തിഷ്കനാശം സംഭവിച്ച നവജാത ശിശുക്കൾ ജനിച്ചപ്പോൾ അതിന് കാരണം സിക വൈറസാണോയെന്ന് നിരീക്ഷിക്കാനും ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി സംവിധാനമാണ് ഗവേഷകർ ഉപയോഗപ്പെടുത്തിയതെന്നും സമിതി ചൂണ്ടിക്കാട്ടി. 1.1 ദശലക്ഷം അമേരിക്കൻ ഡോളർ (7.15 കോടി രൂപ) ആണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.