വാഷിങ്ടൺ: മനുഷ്യെൻറ മുൻഗാമികൾ ഏകദേശം 30 ലക്ഷം വർഷം മുമ്പുള്ള കാലം മുതൽ തന്നെ ഇരുകാലിൽ നടക്കുകയും നിവർന്നുനിൽക്കുകയും ചെയ്തിരുന്നതായി പഠനം. മനുഷ്യക്കുഞ്ഞുങ്ങളും അന്നുമുതലേ രണ്ടു കാലിലാണ് നടന്നിരുന്നതെത്ര.
മനുഷ്യ പരിണാമത്തിെൻറ അന്വേഷണ വഴികളിൽ ഇൗ കണ്ടെത്തൽ വളരെ അമ്പരപ്പുണ്ടാക്കുന്നുവെന്ന് സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ യു.എസിലെ ഡാർട്മൗത്ത് കോളജിലെ അസോസിയേറ്റ് പ്രഫസർ ജെറമി ഡിസിൽവ പറയുന്നു. ഇത്യോപ്യയിലെ ദികിക മേഖലയിൽ 2002ൽ കണ്ടെത്തിയ ആസ്ട്രലോപിത്തിക്കസ് വിഭാഗത്തിൽപെട്ട പെൺകുഞ്ഞിെൻറ അസ്ഥികൾ പഠനവിധേയമാക്കിയതിൽ നിന്നാണ് ഗവേഷക ലോകം ഇൗ കണ്ടെത്തലിൽ എത്തിയത്.
കാലുകൾ എന്തിനുവേണ്ടിയൊക്കെ ഉപേയാഗിച്ചുവെന്നും ഇതെങ്ങനെ വികസിച്ചുവെന്നും മനുഷ്യ പരിണാമാവസ്ഥയെക്കുറിച്ച് എന്തൊക്കെ പറഞ്ഞുതരുന്നുവെന്നും ഗവേഷകർ പരിശോധിച്ചു.
രണ്ടര വയസ്സാണ് ഇൗ കുട്ടിക്ക് പ്രായം കണക്കാക്കുന്നത്. ആ സമയം കുഞ്ഞ് രണ്ടു കാലിൽ നടന്നിരുന്നുവത്രെ. മരങ്ങളിലും അമ്മയുടെ ദേഹത്തിലുമായി കൂടുതൽ സമയവും ചെലവഴിച്ചിരുന്നതായ സൂചനകളുമുണ്ട്. എന്നാൽ, ഇവരുടെ ആഹാരത്തെക്കുറിച്ചും പാരിസ്ഥിതിക ചുറ്റുപാടിനെക്കുറിച്ചുമുള്ള വിവരങ്ങൾ കണ്ടെത്തുക എന്നത് ബുദ്ധിമുേട്ടറിയതാണെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.