പാരിസ്: സൗരയൂഥത്തിന് സമീപത്തെ നക്ഷത്ര സമൂഹത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞർ ഒരു ‘സൂപ്പർ ഭൂമി’യെ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സ്റ്റഡീസ് ഒാഫ് കാറ്റലോണിയ, സ്പെയിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസസ് എന്നീ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരാണ് ‘ബർണാഡ്സ് സ്റ്റാർ’ എന്ന് പേരിട്ട ഗ്രഹത്തെ കണ്ടെത്തിയത്.
സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ നക്ഷത്രസമൂഹത്തിലാണ് ബർണാഡ്സ് സ്റ്റാർ ഉള്ളത്. അവിടെയുള്ള ‘സൂര്യനെ’ 233 ദിവസംകൊണ്ടാണ് ഇൗ ഗ്രഹം ഒരുതവണ ചുറ്റുന്നതെന്ന് ഗവേഷകനായ ഇഗ്നാസി റിബാസ് പറഞ്ഞു. പുതിയ കണ്ടെത്തൽ സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രസമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിന് കൂടുതൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചുവന്നതും ചെറുതുമായ ഇൗ ഗ്രഹം ഭൂമിയിൽനിന്ന് ആറ് പ്രകാശവർഷം അകലെയാണ്. അതേസമയം, ഭാരത്തിെൻറ കാര്യത്തിൽ ഭൂമിയേക്കാൾ 3.2 ഇരട്ടി അധികവുമാണ്. ഭൂമിക്ക് സൂര്യനിൽനിന്ന് ലഭിക്കുന്നതിനേക്കാൾ രണ്ടു ശതമാനത്തിൽ കുറവ് ഉൗർജമാണ് പുതിയ ഗ്രഹത്തിന് അത് ചുറ്റുന്ന നക്ഷത്രത്തിൽനിന്ന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ബർണാഡ്സ് സ്റ്റാറിെൻറ ഉപരിതലത്തിലെ താപനില മൈനസ് 170 ഡിഗ്രി സെൽഷ്യസാണ്. ഇക്കാരണത്താൽ ജീവജാലങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെക്കുറവാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.