ബെയ്ജിങ്: ഉപയോഗശൂന്യമായ ബഹിരാകാശനിലയം തിയാൻഗോങ്-ഒന്ന് ഇന്ന് രാവിലെ 8.15ന് ഭൂമിയിൽ പതിച്ചതായി ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു. തെക്കൻ ശാന്തമഹാസമുദ്രത്തിെൻറ മധ്യഭാഗത്താണ് തിയാൻഗോങ് പതിച്ചത്. അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്നെ നിലയത്തിെൻറ വലിയഭാഗം കത്തിത്തീർന്നിരുന്നു.
തിയാൻഗോങ്: സ്വർഗീയ കൊട്ടാരം
2011 സെപ്റ്റംബറിലാണ് ചൈന തങ്ങളുടെ ആദ്യ ബഹിരാകാശ നിലയമായ തിയാൻഗോങ്-1 വിക്ഷേപിക്കുന്നത്. സ്വർഗീയ കൊട്ടാരം എന്നാണ് തിയാൻഗോങ് എന്ന വാക്കിെൻറ അർഥം. 2012ലും 2013ലുമായി രണ്ടുതവണ ബഹിരാകാശ യാത്രികർ നിലയം സന്ദർശിച്ചു. 2016ൽ നിലയവുമായുള്ള വിനിമയം നിലക്കുകയും നിയന്ത്രണരഹിതമാവുകയും ചെയ്തു. അതേവർഷം രണ്ടാമത്തെ ബഹിരാകാശ നിലയമായ തിയാൻഗോങ്-2 ചൈന വിജയകരമായി വിക്ഷേപിച്ചു. മൂന്നാമത്തെ ബഹിരാകാശനിലയം ഉടൻ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ചൈന.
ബഹിരാകാശ ഉപഗ്രഹം വീണ് പരിക്കേറ്റത് ഒരാൾക്ക് മാത്രം
മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ഒരു വർഷത്തിൽതന്നെ പലതവണ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. എന്നാൽ, ഇവ ഭൂമിയിൽവീണ് നാശനഷ്ടങ്ങൾ സംഭവിക്കുന്നത് അപൂർവമാണ്.
ഇതുവരെ ഒരാൾക്ക് മാത്രമേ ബഹിരാകാശ അവശിഷ്ടം വീണ് പരിക്കേറ്റിട്ടുള്ളൂ. യു.എസ് ഡെൽറ്റ-2 റോക്കറ്റിെൻറ അവശിഷ്ടമാണ് 1997ൽ ഒാക്ലഹോമ പാർക്കിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ലോട്ടി വില്യംസ് എന്ന സ്ത്രീയുടെ മേൽ പതിച്ചത്. എന്നാൽ, തീരെ ചെറുതും കനം കുറഞ്ഞതുമായ ഭാഗമായതിനാൽ വില്യംസിന് പരിക്കുകെളാന്നും ഏറ്റില്ല.
1979ൽ അമേരിക്കയുടെ ബഹിരാകാശനിലയമായ സ്കൈലാബിെൻറ അവശിഷ്ടങ്ങൾ ആസ്ട്രേലിയൻ നഗരമായ പെർത്തിൽ പതിച്ചു. തുടർന്ന്, തെരുവുകൾ മലിനമാക്കിയതിന് യു.എസ് സർക്കാറിനെതിരെ ആസ്ട്രേലിയ 400 ഡോളർ പിഴയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.