ന്യൂയോർക്ക്:പ്രപഞ്ചത്തിെൻറ ഏതോ കോണിൽ രണ്ട് നക്ഷത്രങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയാണ് ശാസ്ത്രലോകത്തെ പുതിയ ചർച്ചാവിഷയം. ശാസ്ത്രചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് പ്രമുഖ ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ഭൂമിയിൽ സ്വർണം ഉൾപ്പെടെയുള്ള ഘനമൂലകങ്ങൾ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും ഗവേഷകർക്ക് ഇൗ കൂട്ടിയിടിയിലൂടെ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. 13 കോടി പ്രകാശവർഷം അകലെ രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളാണ് കൂട്ടിയിടിച്ചത്. ഭാരമേറിയ നക്ഷത്രങ്ങളുടെ ആയുസ്സിെൻറ ഒടുവിലുള്ള അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രങ്ങളെന്ന് പറയാം. അതിസാന്ദ്രമായ ഇൗ നക്ഷത്രങ്ങളുടെ ഭൂരിഭാഗവും ന്യൂട്രോണുകളായതിനാലാണ് അവക്ക് ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നു പറയുന്നത്. ഇത്തരത്തിലുള്ള രണ്ട് നക്ഷത്രങ്ങളാണ് കൂട്ടിയിടിച്ചത്. 200 മൈൽ അകലത്തിൽ സെക്കൻഡിൽ 30 തവണ പരസ്പരം പരിക്രമണം ചെയ്യുകയായിരുന്ന രണ്ട് നക്ഷത്രങ്ങളാണ് കൂട്ടിയിടിച്ചത്. ഇൗ പരിക്രമണം പതിയെ സെക്കൻഡിൽ 2000 ആയി ഉയർത്തിയശേഷമാണ് കൂട്ടിയിടി നടന്നത്.
എന്താണ് ഇൗ നക്ഷത്ര കൂട്ടിയിടി ഇത്രമേൽ പ്രാധാന്യമർഹിക്കുന്നത്? കഴിഞ്ഞ ആഗസ്റ്റ് 15ന്, അമേരിക്ക ആസ്ഥാനമായുള്ള ലിഗോ (ലേസർ ഇൻറർഫെറോമീറ്റർ ഗ്രാവിറ്റേഷനൽവേവ് ഒബ്സർവേറ്ററി) ആണ് ഇൗ കൂട്ടിയിടിയെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്. നൂറു വർഷങ്ങൾക്കുമുമ്പ് ആൽബർട്ട് െഎൻസ്റ്റൈൻ തെൻറ െപാതുആപേക്ഷികത സിദ്ധാന്തത്തിെൻറ ഭാഗമായി പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ അതിനൂതന നിരീക്ഷണ സംവിധാനമാണ് ലിഗോ. ഇൗ കണ്ടെത്തലിനാണ് ഇൗ വർഷം ലിഗോയിലെ മൂന്ന് ശാസ്ത്രജ്ഞർക്ക് ഭൗതിക ശാസ്ത്ര നൊബേൽ ലഭിച്ചത്.
പ്രപഞ്ചത്തിലെ രണ്ട് വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടിമൂലം സ്ഥല കാലങ്ങളിലുണ്ടാകുന്ന ഒാളങ്ങൾ തരംഗങ്ങളായി സഞ്ചരിക്കുമെന്നായിരുന്നു െഎൻസ്ൈറ്റെൻറ പ്രവചനം. ഇതാണ് ഗുരുത്വ തരംഗങ്ങൾ. 130 കോടി വർഷം മുമ്പ് രണ്ട് തമോഗർത്തങ്ങൾ കൂട്ടിയിടിച്ചതിെൻറ ഗുരുത്വ തരംഗങ്ങൾ കണ്ടെത്തിയാണ് ലിഗോ ചരിത്രം സൃഷ്ടിച്ചതും നൊബേൽ കരസ്ഥമാക്കിയതും. തുടർന്നും പ്രപഞ്ച വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടിക്കു കാതോർക്കുേമ്പാഴാണ് ഇൗ ന്യൂട്രോൺ നക്ഷത്രങ്ങൾ ഇവരുടെ ശ്രദ്ധയിൽപെടുന്നത്. കൂട്ടിയിടി നടന്ന് ഏതാനും സമയങ്ങൾക്കകം അതിെൻറ തരംഗങ്ങൾ ലിഗോയിലെ ഡിറ്റക്ടറിൽ പതിഞ്ഞതോടെ െഎൻസ്റ്റൈെൻറ പ്രവചനം ഒരിക്കൽകൂടി ശരിയായി.
ലിേഗാക്കൊപ്പം ഭൂമിയിൽ ഘടിപ്പിച്ചിട്ടുള്ള 70ലധികം ടെലിസ്കോപ്പുകളും കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പകർത്തി. ഇതാദ്യമായാണ് ഇത്രയും കൃത്യമായി ഒരു ഖഗോള പ്രതിഭാസത്തെ ശാസ്ത്രലോകം ഒപ്പിയെടുക്കുന്നത്. അതും രണ്ട് വ്യത്യസ്ത മാർഗങ്ങളിലൂടെ. ഇൗ കൂട്ടിയിടിമൂലം സൃഷ്ടിക്കപ്പെട്ട ‘വെളിച്ച’ത്തിന് നൂറുകോടി സൂര്യൻമാരെക്കാൾ പ്രകാശമുണ്ടാകുമെന്നാണ് പറയുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു ഖഗോള പ്രതിഭാസം പൂർണമായും നേരിൽ കാണാനായതെന്ന് ലിേഗാ എക്സിക്യൂട്ടിവ് ഡയറക്ടർ ഡേവ് റിറ്റ്സെ പറഞ്ഞു.
വേറെയും ചില സമസ്യകൾക്ക് ഇൗ കൂട്ടിയിടി ചില സൂചനകൾ നൽകി. അതിലൊന്നാണ് ഭൂമിയിൽ സ്വർണം എങ്ങനെ ഉണ്ടായി എന്നത്. ഇൗ കൂട്ടിയിടിയുടെ ദൃശ്യങ്ങൾ നാസയുടെ ഫെർമി സ്പേസ് ടെലിസ്കോപ് പകർത്തിയിരുന്നു. ഇതിൽ ഗാമ കിരണങ്ങളുടെ സ്ഫോടനം വ്യക്തമാണ്. കിലോ നോവ എന്നറിയപ്പെടുന്ന റേഡിയോ ആക്ടിവ് ഘനമൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം, സ്വർണം, പ്ലാറ്റിനംപോലുള്ള മൂലകങ്ങളും ഇത്തരം കൂട്ടിയിടിയിലൂടെ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകളും കാണുന്നുണ്ട്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിലൂടെ ആറ്റങ്ങളുടെ ന്യൂക്ലിയസിൽ അധിക ന്യൂട്രോണുകൾ ഉദ്ദീപിപ്പിക്കപ്പെടുമെന്നും ഇത് പുതിയ ഘനമൂലകങ്ങൾ സൃഷ്ടിക്കപ്പെടാമെന്നുമാണ് നേരത്തേ ശാസ്ത്രജ്ഞർ ധരിച്ചിരുന്നത്. ഇൗ ധാരണെയ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.
‘‘നിങ്ങളുടെ ൈകയിലുള്ള സ്വർണ മോതിരം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ന്യൂട്രോൺ നക്ഷത്ര പൊട്ടിത്തെറിയുടെ ബാക്കിപത്രമാണെ’’ന്നാണ് ഇതേക്കുറിച്ച് ലിഗോയിലെ റീറ്റ്സെ പറഞ്ഞത്. ഇൗ നേട്ടത്തിൽ ഇന്ത്യക്കും അഭിമാനിക്കാം. രാജ്യത്തെ 13 ഗവേഷണ സ്ഥാപനങ്ങളാണ് ലിഗോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. മലയാളികളുൾപ്പെടെ 30ഒാളം ഇന്ത്യൻ ഗവേഷകരും ലിഗോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.