വാഷിങ്ടൺ: ഭൂമിയടങ്ങുന്ന ക്ഷീരപഥത്തിൽ നിന്ന് കോടിക്കണക്കിന് പ്രകാശവർഷങ്ങൾക്കകലെ പുതിയൊരു ഗ്രഹസമൂഹത്തെ ആദ്യമായി കണ്ടെത്തിയ സന്തോഷത്തിലാണ് ബഹിരാകാശ പര്യവേക്ഷണലോകം. നാസയുടെ നിരീക്ഷണോപകരണമായ ചന്ദ്ര എക്സ് റേ യിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതുവരെ അറിയാതിരുന്ന മറ്റൊരു ലോകേത്തക്കുള്ള വാതിലുകൾ തുറന്നത്. യു.എസിലെ ഒാക്ലഹോമ സർവകലാശാലയിലെ ഗവേഷകർ ആണ് ചന്ദ്രെൻറയും വ്യാഴത്തിെൻറയും ഇടയിൽ വലുപ്പമുള്ള ഗ്രഹങ്ങളുടെ കൂട്ടത്തിെൻറ സാന്നിധ്യം സ്ഥിരീകരിച്ചത്.
സ്മിത്സോനിയൻ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയാൽ നിയന്ത്രിക്കപ്പെടുന്ന, ബഹിരാകാശത്ത് സ്ഥാപിച്ച ടെലസ്കോപാണ് ചന്ദ്ര എക്സ് റേ. കണ്ടെത്തലിൽ തങ്ങൾ അത്യധികം ആകാംക്ഷാഭരിതരാണെന്നും ഇതാദ്യമായാണ് ആരെങ്കിലും ഭൗമ മണ്ഡലങ്ങൾക്കപ്പുറത്ത് പുതിയൊരു ഗ്രഹസമൂഹത്തെ കാണുന്നതെന്നും ഗവേഷകസംഘത്തിലെ പ്രഫസർ ക്സിൻയു ദായ് പ്രതികരിച്ചു. അതിസൂക്ഷ്മമായ ലെൻസുകൾ അടങ്ങിയ സാേങ്കതികവിദ്യ ഉപയോഗിച്ച് പഠനനിരീക്ഷണങ്ങൾ നടത്തിയാണ് ഇൗ ചെറുഗ്രഹങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിശകലനത്തിനുപയോഗിച്ച സാേങ്കതികവിദ്യ എത്രമാത്രം ശക്തിയേറിയതാണെന്നതിെൻറ ഉദാഹരണമായി ഇതിനെ കാണാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. 380 കോടി പ്രകാശവർഷങ്ങൾക്കപ്പുറത്താണ് ഇൗ ഗ്രഹസമൂഹം സ്ഥിതി ചെയ്യുന്നതത്രെ. അതുകൊണ്ടുതന്നെ നേരിട്ട് ഇൗ ഗ്രഹങ്ങളെ നിരീക്ഷിക്കുക അസാധ്യമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ടെലസ്കോപ് ഉപയോഗിച്ചാൽ പോലും അതിെൻറ കാഴ്ചക്കപ്പുറത്തേക്കുള്ള കാര്യങ്ങൾ ഒരു ശാസ്ത്രസിനിമയിലേതുപോലെ സങ്കൽപിക്കാൻ മാത്രമേ നിർവാഹമുള്ളൂവെന്ന് ക്സിൻയു ദായ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.