റിയോ െഡ ജനീറോ: ‘ഗണിതശാസ്ത്ര നൊേബൽ’ എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡൽ ഇന്ത്യൻ വംശജനായ അക്ഷയ് വെങ്കിടേഷ് അടക്കം നാലുപേർക്ക്. ഇന്ത്യൻ-ആസ്ട്രേലിയൻ ഗണിതശാസ്ത്രജ്ഞനായ വെങ്കിടേഷ് ഇപ്പോൾ സ്റ്റാൻഫോഡ് സർവകലാശാലയിൽ അധ്യാപകനാണ്. 40 വയസ്സിൽ താഴെ പ്രായമുള്ള ഗണിതശാസ്ത്ര പ്രതിഭകൾക്ക് നാലു വർഷത്തിലൊരിക്കലാണ് ഫീൽഡ്സ് മെഡൽ പുരസ്കാരം നൽകുന്നത്.
ഡൽഹിയിൽ ജനിച്ചുവളർന്ന ഇദ്ദേഹത്തിെൻറ ഗണിതശാസ്ത്ര മേഖലയിലെ സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ബ്രസീലിലെ റിയോ െഡ ജനീറോയിൽ നടന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര കോൺഗ്രസിലാണ് പുരസ്കാരം സമ്മാനിച്ചത്. േകംബ്രിജ് സർവകലാശാലയിലെ കോച്ചർ ബിർകർ, ജർമൻകാരനായ പീറ്റർ ഷോൽസെ, ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ അലീസിയോ ഫിഗാലി എന്നിവർക്കും അവാർഡ് ലഭിച്ചു. അതിനിടെ, അവാർഡ്ദാന ചടങ്ങിന് തൊട്ടുടനെ ബിർകറിെൻറ മെഡൽ മോഷണംപോയത് ചടങ്ങിെൻറ നിറംകെടുത്തി.
ബിർകർ തെൻറ പെട്ടിയിൽ സൂക്ഷിച്ച മെഡലാണ് കാണാതായത്. പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചെങ്കിലും പെട്ടി മാത്രമാണ് കണ്ടെത്താനായത്. ചടങ്ങിൽ നുഴഞ്ഞുകയറിയ രണ്ട് അജ്ഞാതരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.