അപ്രത്യക്ഷമായ രാംദേവി​െൻറ കിംഭോ ആപ്​ തിരിച്ചെത്തുന്നു

മുംബൈ: ഗുരുതരമായ സുരക്ഷ വീഴ്​ചകളുണ്ടായതിനെ തുടർന്ന്​ ആപ്​ സ്​റ്റോറുകളിൽ നിന്ന്​ പിൻവലിച്ച ബാബ രാംദേവി​​െൻറ കിംഭോ ആപ്​ തിരിച്ചെത്തുന്നു. സുരക്ഷവീഴ്​ചകളെല്ലാം പരിഗണിച്ച്​ ഉടൻ ആപ്​ എത്തുമെന്നാണ്​ റിപ്പോർട്ടുകൾ. ബാബ രാംദേവി​​െൻറ വ്യവസായ പങ്കാളികളിലൊരാളായ അചാര്യ ബാലകൃഷ്​ണയാണ്​ ആപ്​ തിരിച്ചെത്തുന്ന വിവരം അറിയിച്ചത്​.

വിദ്​ഗധർ ആപി​​െൻറ സുരക്ഷ പരിശോധനകൾ നടത്തിയതിനെ ശേഷം വീണ്ടും പുറത്തിറക്കുമെന്ന്​ ബാലകൃഷ്​ണ അറിയിച്ചു. വാട്​സ്​ ആപ്​, ഫേസ്​ബുക്ക്​ തുടങ്ങിയവർക്ക്​ വെല്ലുവിളി ഉയർത്താൻ പോന്നതാണ്​ കിംഭോയെന്നും ബാലകൃഷ്​ണ പറഞ്ഞു. വാട്​സ്​ ആപിനെ തങ്ങൾ അംഗീകരിക്കുന്നു. എന്നാൽ, ഇന്ത്യയിൽ നിരവധി സോഫ്​റ്റ്​വെയർ ഡെവലംപർമാരുണ്ടെന്നും ഇവർക്ക്​ വേണ്ടി കൂടിയാണ്​ കിംഭോ എന്ന ആപ്​ ഉണ്ടാക്കാൻ തീരുമാനിച്ചതെന്നും ബാലകൃഷ്​ണ കൂട്ടിച്ചേർത്തു.

കിംഭോ ആപ്​ പുറത്തിറക്കിയതിന്​ പിന്നാലെ ആപ്​ സ്​റ്റോറുകളിൽ നിന്ന്​ പിൻവലിച്ചിരുന്നു. വൻ സുരക്ഷ വീഴ്​ച കണ്ടെത്തിയതിനെ തുടർന്നാണ്​ ആപ്​ പിൻവലിച്ചത്​. കിംഭോ ആപ്​ വിവരങ്ങൾ ചോർത്താനായി നിർമിച്ചതാണെന്നും ആരോപണമുയർന്നിരുന്നു.

Tags:    
News Summary - After debut debacle, Patanjali’s Kimbho messaging app to be back soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.