കാലിഫോർണിയ: ഭാവിയുടെ ഫോൺ എന്ന് വിശേഷിപ്പിച്ചാണ് ആപ്പിൾ െഎഫോൺ Xനെ വിപണിയിലവതരിപ്പിച്ചത്. ഫോണിെൻറ ഏറ്റവും വലിയ സവിശേഷതയായി ആപ്പിൾ ഉയർത്തി കാട്ടിയതാകെട്ട ഫേസ് െഎ.ഡിയും. എന്നാൽ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടന്ന ലോഞ്ച് ഇവൻറിനിടെ ഫേസ് െഎ.ഡി സംവിധാനം പ്രവർത്തിക്കാത്തത് ആപ്പിളിന് ക്ഷീണമായി.
മുൻ കാമറകളുപയോഗിച്ച് ഉപഭോക്താവിെൻറ മുഖം തിരിച്ചറിയുന്ന സംവിധാനമാണ് ഫേസ് െഎ.ഡി. ടച്ച് െഎ.ഡിയേക്കാളും കൂടുതൽ സുരക്ഷിതമാണ് ഇൗ സംവിധാനം എന്നാണ് ആപ്പിളിെൻറ അവകാശവാദം. കുറച്ച് സമയത്തേക്കെങ്കിലും ആപ്പിളിെൻറ വാദങ്ങളെ പൊളിക്കുന്നതാണ് ചൊവ്വാഴ്ച നടന്ന സംഭവങ്ങൾ.
ലോഞ്ച് ഇവൻറിനിടെ ഫോൺ അൺലോക്ക് ചെയ്യാൻ അതിെൻറ നേരെ നോക്കിയാൽ മതിയെന്ന് അറിയിച്ച് കമ്പനി പ്രതിനിധി ക്രെയ്ഗ് ഫോണിന് നോക്കിയിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരിക്കൽ കൂടി ശ്രമിക്കാമെന്ന് അറിയിച്ച് ക്രെയ്ഗ് ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പാസ്വേർഡ് ടൈപ്പ് ചെയ്യാനുള്ള ഒാപ്ഷനാണ് ഫോണിൽ തെളിഞ്ഞത്. ഫേസ് െഎ.ഡി പരാജയപ്പെടുേമ്പാഴാണ് പാസ്കോഡ് ചോദിക്കുക എന്നത് ആപ്പിളിന് ക്ഷീണമായി. എന്നാൽ ഫേസ് െഎ.ഡി ശരിയായ രീതിയിൽ എൻറർ ചെയ്യാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.