ഒന്നുമില്ലായ്മയിൽ നിന്നാണ് സ്റ്റീവ് ജോബ്സ് ആപ്പിളെന്ന സാമ്രാജ്യം സൃഷ്ടിച്ചത്. ടെക് ലോകത്ത് ആപ്പിളിെൻറ അപ്രമാദിത്വത്തെ വെല്ലുവിളിക്കാൻ മറ്റാർക്കും തന്നെ സാധിച്ചിട്ടില്ല. ഗൂഗിളിൽ തുടങ്ങി മൈക്രോസോഫ്റ്റ് വരെ നിരവധി ടെക് കമ്പനികൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ആപ്പിളിനെ മറികടക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ, വിപണിയിൽ ആപ്പിളിന് ഇപ്പോൾ അത്ര നല്ല സമയമല്ല. കഴിഞ്ഞ ദിവസം അമേരിക്കൻ ഒാഹരി വിപണി വിഹിതത്തിൽ ആപ്പിൾ മൈക്രോസോഫ്റ്റിനും താഴെ പോയി. മൈക്രോസോഫ്റ്റിെൻറ ഒാഹരികൾ 0.6 ശതമാനം ഉയർന്ന് വിപണി മൂല്യം 828.1 ബില്യൺ ഡോളറിലെത്തി. ആപ്പിളുമായി താരത്മ്യം 1 ബില്യൺ ഡോളറിെൻറ വർധനയാണ് മൈക്രോസോഫ്റ്റിന് ഉണ്ടായത്. ഇതാദ്യമായാണ് ആപ്പിളിന് വിപണിമൂല്യത്തിൽ ഒന്നാം സ്ഥാനം നഷ്ടമായത്.
പുതുതായി പുറത്തിറക്കിയ െഎഫോൺ മോഡലുകൾക്ക് സ്വീകാര്യത കുറഞ്ഞതാണ് ആപ്പിളിെൻറ തിരിച്ചടിക്കുള്ള പ്രധാന കാരണം. െഎഫോൺ XR, െഎഫോൺ xs, െഎഫോൺ XS മാകസ് തുടങ്ങിയ മോഡലുകൾക്കൊന്നും വിപണിയിൽ പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായില്ല. ഇതിന് പുറമേ െഎഫോൺ മോഡലുകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നത് പരിഗണിക്കുകയാണെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനവും ആപ്പിളിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.