ഗൂഗ്​ൾ മാപ്പ്​ ഇനി മലയാളം പറയും

ഗൂഗ്​ൾ മാപ്പ്​ ഇനി മുതൽ മലയാളവും പറയും. മലയാളത്തിൽ വഴി പറഞ്ഞു തരുന്ന സംവിധാനം ഗൂഗ്​ൾ മാപ്പിലും അവതരിപ്പിച്ചു. രണ്ടാഴ്​ചക്ക്​ മുമ്പാണ്​ മലയാളവും കൂടി ഉൾപ്പെടുന്ന അപ്​ഡേറ്റ്​ ഗൂഗ്​ൾ പുറത്തിറക്കിയത്​.

ചൊവ്വാഴ്​ച പുറത്തിറക്കിയ പ്രസ്​താവനയിൽ ബംഗാളി, ഗുജറാത്തി, കന്നഡ, തെൽങ്ക്​, തമിഴ്​, മലയാളം എന്നീ ഭാഷകൾ പുതുതായി മാപ്പിൽ ഉൾപ്പെടുത്തിയതായി ഗൂഗ്​ൾ അറിയിച്ചു.മാപ്പി​​െൻറ ഡെസ്​ക്​ടോപ്പ്​ മൊബൈൽ വേർഷനുകളിൽ മലയാളം ലഭ്യമാകും. മാപ്പിലെ സെറ്റിങ്​സിൽ ഭാഷ മലയാളമാക്കി മാറ്റിയാൽ പുതിയ സേവനം ആസ്വദിക്കാനാവും.

Tags:    
News Summary - Google map malayalam introduce-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.