ലണ്ടൻ: താഴെ വീണാലും എറിഞ്ഞുടക്കാൻ നോക്കിയാലും തകരാത്ത സ്ക്രീനുമായി പുതിയ മൊബൈൽ ഫോൺ വരുന്നു. വടക്കൻ അയർലൻഡിലെ ക്യൂൻസ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ലോകം കാത്തിരിക്കുന്ന കണ്ടുപിടിത്തത്തിന് പിന്നിൽ. നിലവിൽ മൊബൈൽ േഫാൺ നിർമാതാക്കൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് േഫാണുകളുടെ ഗ്ലാസ് സ്ക്രീനുകളുടെ ഉറപ്പില്ലായ്മ.
അടുത്ത കാലത്തായി ഗോറില്ല ഗ്ലാസുകളുള്ള ഫോണുകൾ വിപണിയിലിറങ്ങിയിട്ടുണ്ടെങ്കിലും നിർമാണച്ചെലവ് കൂടുതലും കടുത്ത ആഘാതങ്ങളെ ചെറുക്കാൻ കഴിവില്ലാത്തവയുമാണ്. ലോക പ്രശസ്ത ഗ്ലാസ് നിർമാണ കമ്പനിയായ കോര്‍ണിങ് കമ്പനിയാണ് ഗോറില്ല ഗ്ലാസുകൾ നിർമിക്കുന്നത്. ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട് ഫോണ്‍ നിര്‍മാതാക്കളെല്ലാം ഫോണുകളിലെ ഡിസ്പ്ലേ സംരക്ഷണത്തിന് ആശ്രയിക്കുന്നത് കോര്‍ണിങ് കമ്പനിയുടെ ഗോറില്ല ഗ്ലാസിനെയാണ്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി നിർമാണച്ചെലവ് കുറഞ്ഞതും എത്ര കഠിനമായ ആഘാതങ്ങളെ ചെറുക്കാനും കഴിവുള്ള ഡിസ്പ്ലെ ഗ്ലാസുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘സി-60’ എന്ന് പേരിട്ട ഒരു പ്രത്യേകതരം രാസസംയുക്തങ്ങൾ ഉപയോഗിച്ചാണ് പുതിയതരം ഗ്ലാസുകൾ നിർമിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എൽട്ടൺ സാേൻറാസ് പറഞ്ഞു.
സിലിക്കണിനോട് സാമ്യമുള്ള ഗ്ലാസ് ഗ്രാഫൈറ്റ്, ഹെക്സാഗോണൽ ബോറോൺ നൈട്രേറ്റ് എന്നിവയുടെ സംയുക്തമാണെന്നും നിലവിലുള്ള ഗ്ലാസുകളേക്കാൾ പ്രകാശം കടത്തിവിടാൻ കൂടുതൽ കഴിവുള്ളതും വൈദ്യുതിതരംഗങ്ങൾ എളുപ്പത്തിൽ പ്രവഹിപ്പിക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട് ഫോണുകളുടെ ബാറ്ററി ഉപയോഗം ഗണ്യമായി ദീർഘിപ്പിക്കാനാവും എന്നതാണ് പുതിയ ഉൽപന്നത്തിെൻറ മറ്റൊരു ഗുണവശം. ‘മിറാക്ൾ മെറ്റീരിയൽ’ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ഗ്ലാസ് സ്മാർട്ട് ഫോൺ നിർമാണത്തിൽ വഴിത്തിരിവാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.